ETV Bharat / bharat

ജി.എസ്‌.ടി : കേന്ദ്ര ധനമന്ത്രിക്കയച്ച കത്തിന് മറുപടിയില്ലെന്ന് ബംഗാള്‍ ധനമന്ത്രി - Amit Mitra

417 കോടി രൂപയാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചത്. 4,911 കോടി രൂപ ജിഎസ്‌ടി ഇനത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്.

Finance Minister Nirmala Sitharaman  West Bengal Finance Minister Amit Mitra  GST  Goods and Services Tax compensation  Rs 4,911 crores compensation  WB FM writes to Union FM  Amit Mitra writes to Nirmala Sitharaman  COVID-19 crisis  സാമ്പത്തിക പ്രതിസന്ധി  ജിഎസ്‌ടി ബംഗാള്‍  പശ്ചിമ ബംഗാള്‍ ധനമന്ത്രി  അമിത്‌ മിത്ര  അമിത്‌ മിത്ര പശ്ചമ ബംഗാള്‍ ധനമന്ത്രി  ജിഎസ്‌ടി കുടിഷിക  നിര്‍മല സീതാരാമന്‍  കേന്ദ്ര ധനമന്ത്രാലയം  ജിഎസ്‌ടി കൗണ്‍സില്‍ യോഗം  സംസ്ഥാനങ്ങള്‍ക്ക് ജിഎസ്‌ടി  ജിഎസ്‌ടി  West Bengal  GST compensation for states  Amit Mitra  Amit Mitra sends letter to nirmala sitaraman
ജിഎസ്‌ടി കുശിക എത്രയും വേഗം നല്‍കണമെന്ന് ബംഗാള്‍ ധനമന്ത്രി
author img

By

Published : Jun 15, 2021, 1:19 PM IST

കൊല്‍ക്കത്ത : സംസ്ഥാനത്തിന് ലഭിക്കാനുള്ള ജിഎസ്‌ടി കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത്‌ മിത്ര. 4,911 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി ഇനത്തില്‍ നല്‍കാനുള്ള തുക.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. 15-ാം ധന കമ്മിഷന്‍ അനുവദിച്ച റവന്യൂ ഡെഫസിറ്റ് തുകയായ 5,031 കോടി രൂപ മൂന്ന് തവണകളായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മന്ത്രാലയം മറുപടി നല്‍കിയിട്ടില്ലെന്ന് അതിത്‌ മിത്ര പറഞ്ഞു.

ഇതുവരെ 417 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുപുറമേ എഫ്‌ആര്‍ബിഎം (ഫിസ്‌ക്കല്‍ റെസ്‌പൊന്‍സിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ്) പരിധി മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് സാമ്പത്തിക അച്ചടക്കം സാധ്യമാക്കുന്നതിന് 2003ല്‍ പാസാക്കിയ നിയമമാണ് ഫിസ്‌കല്‍ റെസ്‌പൊണ്‍സിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ് ആക്ട്‌.

Read More: സാമ്പത്തിക പ്രതിസന്ധി: നിർമല സീതാരാമന് കത്തെഴുതി പശ്ചിമ ബംഗാൾ ധനമന്ത്രി

എന്നാല്‍ ജിഎസ്‌ടി കൗണ്‍സിലില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന മിത്രയുടെ ആരോപണം കേന്ദ്ര മന്ത്രി അനുരാഗ്‌ താക്കുര്‍ നിഷേധിച്ചു. യോഗത്തില്‍ എല്ലാവര്‍ക്കും സംസാരിക്കാനുള്ള സമയം അനുവദിച്ചിരുന്നു. എന്നാല്‍ മിത്രയുടെ വീഡിയോ കണക്ഷനില്‍ പ്രശ്‌നമുണ്ടായിരുന്നെന്നും താക്കുര്‍ പറഞ്ഞു.

യോഗത്തിന്‍റെ അവസാന ഭാഗത്ത് അവസരം നല്‍കിയപ്പോള്‍ മിത്ര സംസാരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജിഎസ്‌ടി യോഗത്തില്‍ കൊവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ക്ക് നികുതിയിളവ്‌ നല്‍കാന്‍ തീരുമാനമായിരുന്നു. കൊവിഡ്‌ പരിശോധന കിറ്റുകള്‍ക്കും ഓക്‌സിജന്‍-വെന്‍റിലേറ്ററുകള്‍ക്കും ജിഎസ്‌ടി നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച്‌ ശതമാനമായി കുറച്ചു.

Read More:ജിഎസ്‌ടി നഷ്‌ടപരിഹാരം വൈകുന്നു; സംസ്ഥാനങ്ങൾ ആശങ്കയിൽ

ആംബുലന്‍സുകള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 12 ശതമാനവും സാനിറ്റൈസറുകള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച്‌ ശതമാനവുമാക്കി നികുതി കുറച്ചു. സെപ്‌തംബര്‍ 30 വരെയാണ് ഇളവുകള്‍ നിലനില്‍ക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.