ETV Bharat / bharat

ബംഗാളില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് - ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബംഗാളില്‍ 294 സീറ്റുകളുള്ളതില്‍ ആകെ 123 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമേ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളൂ.

bengal assembly elections  bjp WB president dilip ghosh  dilip ghosh not to contest in bengal  WB BJP president Dilip Ghosh not to contest assembly poll  കൊല്‍ക്കത്ത  ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്  ദിലീപ് ഘോഷ്  ബിജെപി  ബിജെപി സംസ്ഥാന അധ്യക്ഷന്‍  ബംഗാളില്‍ മത്സരിക്കുല്ലെന്ന് ദിലീപ് ഘോഷ്
ബംഗാളില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്
author img

By

Published : Mar 18, 2021, 5:58 PM IST

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നില്ലെന്നും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി വീല്‍ ചെയറിലിരുന്ന് റാലികളില്‍ പങ്കെടുക്കുന്നത് ജനങ്ങളുടെ സഹതാപം നേടാനാണെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു. ബുധനാഴ്‌ച സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബിജെപി യോഗം വിളിച്ചിരുന്നു.

അതേ സമയം അസമില്‍ നിയമസഭ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. എന്നാല്‍ ബംഗാളില്‍ 294 സീറ്റുകളുള്ളതില്‍ ആകെ 123 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമേ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളൂ. ഇതില്‍ തന്നെ ഒരു സീറ്റ് പാര്‍ട്ടി സഖ്യമായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന് നല്‍കിയിട്ടുണ്ട്. നേരത്തെ അലിപുര്‍ദുആര്‍ ജില്ലയില്‍ നിന്നും മത്സരിക്കാന്‍ പരിഗണിച്ച സാമ്പത്തിക വിദഗ്‌ധന്‍ അശോക് ലാഹിരിയെ നിലവില്‍ ബലൂര്‍ഘട്ട് അസംബ്ലി സീറ്റിലേക്ക് പരിഗണിച്ചിരിക്കുകയാണ്. കൂടാതെ എംപിയും കേന്ദ്രമന്ത്രിമാരുമായ ബാബുള്‍ സുപ്രിയോ, ലോക്കറ്റ് ചാറ്റര്‍ജി, സ്വപന്‍ ദാസ്‌ഗുപ്‌ത, നിസിത് പ്രമാണിക് എന്നിവരെയും ബിജെപി സംസ്ഥാനത്ത് മത്സരരംഗത്തിറക്കുന്നു.

പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് ഇപ്രാവശ്യം നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടം മാര്‍ച്ച് 27ന് ആരംഭിക്കും. അതേസമയം തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.