ന്യൂഡല്‍ഹി: സിങ്കു അതിർത്തിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ ആക്രമിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്. പൊലീസുകാര്‍ സിവില്‍ വേഷത്തിലെത്തി കര്‍ഷക പ്രതിഷേധം നടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോകള്‍ എടുത്തതായും ബികെയു നേതാവ് പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also..............'കര്‍ഷകരെ തുണയ്ക്കുന്ന മമതയ്ക്ക് നന്ദി' ; കൂടിക്കാഴ്ച നടത്തി രാകേഷ് ടിക്കായത്ത്
ഒരു സംഘര്‍ഷം ഉണ്ടാക്കാന്‍ കർഷകരെ പ്രേരിപ്പിക്കാനുള്ള സർക്കാർ നീക്കമാണിത്. ഈ തന്ത്രം നടപ്പിലാക്കാനായി പൊലീസിനെ ഉപയോഗിക്കുകയാണെന്നും ടിക്കായത്ത് ആരോപിച്ചു.ജൂൺ 10നാണ് സിങ്കു അതിർത്തിയിൽ രണ്ട് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പ്രതിഷേധിച്ച കർഷകർ ആക്രമിച്ചതായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്.
പാനിപത്തില്‍ നിന്ന് അടുത്തിടെ പ്രതിഷേധക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് പൊലീസ് അസ്വസ്ഥരായിരുന്നുവെന്നും ഇത് അന്വേഷിക്കാനായി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ നരേല അതിർത്തിയിൽ എത്തിയതായും ടിക്കായത്ത് പറഞ്ഞു.