ETV Bharat / bharat

ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍ - നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ

കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍.സി.ബി സംഘം ഇവരെ പിടികൂടിയത്

srk son drug case  aryan khan medical test  aryan khan taken for medical test  ബോളിവുഡ് താരം ഷാരുഖ് ഖാന്‍  ഷാരുഖ് ഖാന്‍  നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ  എന്‍.സി.ബി സംഘം
ലഹരിമരുന്ന് വേട്ട: ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
author img

By

Published : Oct 3, 2021, 6:16 PM IST

മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ആര്യനെയും മറ്റ് രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

മുംബൈ തീരത്ത് ആഡംബര കപ്പലിൽ ശനിയാഴ്‌ച നടന്ന ലഹരി മരുന്ന് വേട്ടയെ തുടര്‍ന്നാണ് അറസ്റ്റ്. റെയ്‌ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ചില വ്യക്തികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്‍.സി.ബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു.

ആര്യന്‍ ഖാന് പുറമേ അര്‍ബാസ് മെര്‍ച്ചന്‍റ്, മൂണ്‍മൂണ്‍ ദമേച്ച, നുപുര്‍ സരിക, ഇസ്‌മീത് സിങ്, മൊഹക് ജസ്‌വാല്‍, വിക്രാന്ത് ഛോകര്‍, ഗോമിത് ചോപ്ര എന്നിവരെയും എന്‍.സി.ബി സംഘം ചോദ്യം ചെയ്‌തിരുന്നു.

  • #WATCH | Mumbai: Three of the eight detained persons, in connection with the raid at a party at a cruise off the Mumbai coast, were being taken for the medical test by NCB pic.twitter.com/JVAYF6fMb5

    — ANI (@ANI) October 3, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ലഹരിമരുന്ന് വേട്ട; ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ചോദ്യം ചെയ്യുന്നു

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യ വിവരങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോളിവുഡ് ബന്ധം പുറത്തുവന്നതെന്ന് എന്‍.സി.ബി തലവന്‍ എസ്‌.എന്‍ പ്രധാന്‍ പറഞ്ഞു.

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍.സി.ബി സംഘം ലഹരിമരുന്ന് കണ്ടെടുത്തത്.

കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി തുടങ്ങി നിരോധിത ലഹരി മരുന്നുകളാണ് കണ്ടെടുത്തത്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ ലഗേജുകളും എന്‍.സി.ബി പിടിച്ചെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.