ETV Bharat / bharat

Wagh Bakri Group Owner Parag Desai Dies : തെരുവ് നായ ആക്രമണത്തിനിടെ വീണ് പരിക്കേറ്റു; വാഗ്‌ ബക്രി ടീ ഉടമ പരാഗ്‌ ദേശായി അന്തരിച്ചു

Wagh Bakri Tea Company : പ്രമുഖ വ്യവസായി പരാഗ്‌ ദേശായി അന്തരിച്ചു. മസ്‌തിഷ്‌കത്തിലുണ്ടായ രക്ത സ്രാവമാണ് മരണകാരണം. തെരുവ് നായ ആക്രമണത്തിനിടെയാണ് തലയ്‌ക്ക് പരിക്കേറ്റത്.

Wagh Bakri Director Parag Desai Died  Wagh Bakri Director Parag Desai Died  തെരുവ് നായ ആക്രമണത്തിനിടെ വീണ് പരിക്കേറ്റു  വാഗ്‌ ബക്രി ടീ ഉടമ പരാഗ്‌ ദേശായി അന്തരിച്ചു  വാഗ്‌ ബക്രി ടീ  വാഗ്‌ ബക്രി ടീ ഉടമ പരാഗ്‌ ദേശായി  പ്രമുഖ വ്യവസായി പരാഗ്‌ ദേശായി  തെരുവ് നായ ആക്രമണം  stray dog attack
Wagh Bakri Director Parag Desai Died
author img

By ETV Bharat Kerala Team

Published : Oct 23, 2023, 5:15 PM IST

അഹമ്മദാബാദ്: തെരുവു നായ ആക്രമണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഗ്‌ ബക്രി ടീ ഗ്രൂപ്പിന്‍റെ ഉടമയും എക്‌സിക്യൂട്ടിവ് ഡയറക്‌ടറുമായ പരാഗ്‌ ദേശായി അന്തരിച്ചു. തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് (ഒക്‌ടോബര്‍ 22) അദ്ദേഹത്തിന്‍റെ അന്ത്യം. 49 വയസായിരുന്നു (Wagh Bakri Tea Group's Owner Parag Desai Died).

ഒക്‌ടോബര്‍ 15ന് വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് നേരെ തെരുവു നായ ആക്രമണമുണ്ടായത്. ഇസ്‌കോൺ അംബ്ലി റോഡില്‍ വച്ചാണ് സംഭവം. തെരുവു നായ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ പരാഗ്‌ ദേശായി നിലത്ത് വീഴുകയായിരുന്നു. തലയില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഷെല്‍ബി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്‌തു.

ശസ്‌ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മസ്‌തിഷ്‌കത്തിലുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന് കാരണമായത്.

അമേരിക്കയിലെ ലോങ് ഐലന്‍റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ നേടിയ പരാഗ്‌ ദേശായി ഇന്ത്യയിലെ പ്രമുഖ വ്യവസായിമാരില്‍ ഒരാളാണ്. നിരവധി വര്‍ഷത്തെ അനുഭവ പരിചയമുള്ള ഇദ്ദേഹം തന്നെയായിരുന്നു വാഗ്‌ ബക്രി കമ്പനിയുടെ സെയില്‍സ്‌, മാര്‍ക്കറ്റിങ് വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്നത്. കമ്പനിയെ ഇ- കൊമേഴ്‌സ്‌ രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു പരാഗ്‌ ദേശായി.

വാര്‍ത്ത പുറത്തുവിട്ട് കമ്പനി: മരണ വാര്‍ത്ത അദ്ദേഹത്തിന്‍റെ കമ്പനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. 'നമുക്ക് ഏറ്റവും പ്രിയപ്പെട്ട പരാഗ്‌ ദേശായിയുടെ മരണം വളരെ ഖേദത്തോടെ അറിയിക്കുന്നുവെന്ന്' കമ്പനി ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

അനുശോചനം രേഖപ്പെടുത്തി ശക്തി സിൻഹ് ഗോഹിൽ എംപി (Rajya Sabha MP Shaktisinh Gohil Expressed Condolences): പരാഗ് ദേശായിയുടെ മരണത്തിൽ രാജ്യസഭ എംപി ശക്തി സിൻഹ് ഗോഹിൽ (MP Shaktisinh Gohil) അനുശോചനം രേഖപ്പെടുത്തി. എക്‌സിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. 'വളരെ ദുഃഖകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാഗ്‌ ബക്രി ടീ കമ്പനി ഉടമയും ഡയറക്‌ടറുമായ പരാഗ് ദേശായി അന്തരിച്ചു. വീഴ്‌ചയെ തുടര്‍ന്ന് അദ്ദേഹത്തിന് മസ്‌തിഷ്‌ക രക്തസ്രാവം ഉണ്ടായി. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ' എന്നും ഗോഹില്‍ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.