ബജറ്റ് പ്രസംഗം 2021-22: പഴയതും നിരത്തിലിറക്കാൻ റ്റാത്തതുമായ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കുന്നതിനു വേണ്ടി സ്വമേധയാ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഒരു നയം ഞങ്ങള്‍ പ്രത്യേകം പ്രഖ്യാപിക്കുന്നു. ഇത് ഇന്ധനക്ഷമതയുള്ള, പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണവും, എണ്ണ ഇറക്കുമതി ചെലവും കുറയ്ക്കുവാനും കഴിയും. വ്യക്തിപരമായ ആവശ്യത്തിനുള്ള വാഹനങ്ങളാണെങ്കില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളാണെങ്കില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ഓട്ടോമാറ്റിക് ഫിറ്റ്‌നസ് സെന്‍ററുകളില്‍ ക്ഷമതാ പരിശോധനക്ക് വിധേയമാകേണ്ടി വരും. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയം പ്രത്യേകം പങ്കു വയ്‌ക്കുന്നതാണ്.
വാഹനങ്ങള്‍ ഉപേക്ഷിക്കല്‍ നയം വിശകലനം ചെയ്യുമ്പോള്‍
2021-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സ്വമേധയാ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന നയത്തിന്‍റെ ഭാഗമായി പഴക്കം ചെന്ന വാഹനങ്ങള്‍ ക്ഷമതാ പരിശോധനക്ക് വിധേയമാക്കേണ്ടി വരും. അതോടൊപ്പം ഈ ഉപേക്ഷിക്കല്‍ നയത്തിലൂടെ വളരെ പഴയ വാഹനങ്ങളെ റോഡുകളില്‍ നിന്നും നീക്കം ചെയ്യും. അതുവഴി കാര്‍ബണ്‍ പുറത്തു വിടല്‍ കുറയുകയും മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരികയും ചെയ്യും. കൂടാതെ വാഹന നിര്‍മാണ മേഖലയ്‌ക്ക് വലിയ കുതിപ്പേകുകയും ചെയ്യും. ഒരു നയം എന്ന നിലയില്‍ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന രീതി നിരവധി രാജ്യങ്ങളില്‍ നടന്നു വരുന്ന കാര്യമാണ്. അതുമൂലം ഉണ്ടാകുന്ന പലതരത്തിലുള്ള ഗുണഫലങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. കുറച്ചു കാലമായി ഇന്ത്യയിലെ വാഹന നിര്‍മാണ വ്യവസായം ഉറ്റുനോക്കുന്ന നയവുമാണിത്. ഇത്തരം ഒരു നീക്കവുമായി മുന്നോട്ട് വരണമെന്ന് സര്‍ക്കാരിനോട് വ്യവസായ മേഖലയിലുള്ളവർ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുള്ളതാണ് എന്നതാണ് വസ്തുത. ഗ്ലോബല്‍ഡാറ്റ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2019-ല്‍, 15 വര്‍ഷവും അതിനു മുകളില്‍ പഴക്കം ചെന്ന ഏതാണ്ട് 23.4 ലക്ഷം വാഹനങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.
സ്രോതസ്: ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ ഗതാഗത ഗവേഷണ വിഭാഗം
ഇന്ത്യയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി അംഗീകരിച്ച വാഹനം ഉപേക്ഷിക്കല്‍ നയം
* 2021 ജനുവരി 25നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതും പൊതു മേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതുമായ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനുള്ള ഒരു നയം അംഗീകരിച്ചത്.
* 2022 ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നയം ബാധകമായിരിക്കും. മലിനീകരണം തടയുന്നതിനു വേണ്ടിയുള്ള നയങ്ങളില്‍ സര്‍ക്കാരിന്‍റെ പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന നയം എന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞത്.
* മഹാമാരി മൂലം പ്രധാനമായും ബാധിക്കപ്പെട്ട വാഹന നിര്‍മാണ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി കൂടുതല്‍ ആവശ്യകത സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് നിര്‍ദ്ദിഷ്ട നയം.
ആഗോള തലത്തില്‍ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന നയങ്ങള്‍ തമ്മിലുള്ള താരതമ്യം
രാജ്യം
പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം
സര്‍ക്കാരിന് ഉണ്ടാകുന്ന ചെലവ്
വാഹനങ്ങളുടെ പഴക്കം
പുതിയ കാറുകള്‍ക്കുള്ള നിബന്ധനകള്‍
രജിസ്‌ട്രേഷനില്‍ മാറ്റം
*യു എസ് എ
4500 ഡോളര്‍
30 ലക്ഷം ഡോളര്‍
8 വര്‍ഷത്തില്‍ കൂടുതല്‍
247 ജി/കി മി പരമാവധി സി ഒ 2 പുറത്തു വിടലിനു തുല്യമായ ഇന്ധനക്ഷമത
ബാധകമല്ല
*യു കെ
2000 പൗണ്ട്
50 കോടി ഡോളര്‍
9 വര്‍ഷത്തില്‍ കൂടുതല്‍
ഇല്ല
-15.50 ശതമാനം
*ജര്‍മനി
3552 ഡോളര്‍
71 ലക്ഷം ഡോളര്‍
9 വര്‍ഷത്തില്‍ കൂടുതല്‍
ഒന്നുമില്ല
26.10 ശതമാനം
*ഫ്രാന്‍സ്
1421 ഡോളര്‍
55.4 ലക്ഷം ഡോളര്‍
10 വര്‍ഷത്തില്‍ കൂടുതല്‍
160 ജി/കി.മി പരമാവധി സി ഒ 2 പുറത്തുവിടല്‍
2.4 ശതമാനം
*സ്‌പെയിന്‍
2000 യൂറോ
40 കോടി യൂറോ
10 വര്‍ഷത്തില്‍ കൂടുതല്‍
149 ജി/കി.മി പരമാവധി സി ഒ 2 പുറത്തു വിടല്‍
-28.60 ശതമാനം
ഇന്ത്യയില്‍ ഉപയോഗിച്ച കാറുകള്‍ക്കുള്ള ആവശ്യകത
* ശരാശരി ഒരു വാഹനത്തിന്‍റെ കാലയളവ് 10 മുതല്‍ 15 വര്‍ഷം വരെയായിട്ടാണ് കണക്കാക്കുന്നത്. വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം വര്‍ധിക്കുന്നത് കാലാവധി തീര്‍ന്ന വാഹനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. ഇങ്ങനെ കാലാവധി തീര്‍ന്ന വാഹനങ്ങളെ ജീവന്‍ പോയ വാഹനങ്ങള്‍(end of life vehicles) എന്നും വിളിക്കാറുണ്ട്. (ഇ.എല്‍.വികള്‍).
* പ്രവര്‍ത്തന ക്ഷമമല്ലാത്തെ ഇ.എല്‍.വികള്‍ റോഡരികുകളിലോ തുറസായ സ്ഥലങ്ങളിലോ ഉപേക്ഷിക്കപ്പെടുന്നത് അത്തരം ഇടങ്ങളെ തടസപ്പെടുത്തുന്നു. അതേ സമയം പ്രവര്‍ത്തനക്ഷമതയുള്ള (ഉപയോഗിച്ച കാര്‍ എന്ന നിലയില്‍) വാഹനങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താന്‍ കഴിയും. തത്തുല്യമായ പുതിയ കാറുകളേക്കാള്‍ അവ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതും കുറഞ്ഞ ഇന്ധനക്ഷമത നല്‍കുന്നതുമായിരിക്കും.
* ഡെലോയിഡ് ഗവേഷണ പ്രകാരം പറയുന്നത് ഇന്ത്യയിലെ ഉപയോഗിച്ച കാറുകളുടെ വിപണി പുതിയ കാര്‍ വിപണിയേക്കാള്‍ 1.3 ഇരട്ടി വലുതും, പ്രതിവര്‍ഷം ഏതാണ്ട് 17 മുതല്‍ 18 ശതമാനം വരെ ഉയരുന്നതുമാണ് എന്നാണ്.
* കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ (സി.പി.സി.ഡി) കണക്കു പ്രകാരം 2015ല്‍ ഉപേക്ഷിക്കാവുന്ന തരത്തിലുള്ള 87 ലക്ഷം വാഹനങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. 2025 ഓടു കൂടി അവയുടെ എണ്ണം 2.2 കോടിയായി ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിലെ വാഹന വിപണിക്ക് മേല്‍ മഹാമാരി സൃഷ്ടിച്ച പ്രഭാവം
* വാഹന നിര്‍മാണ വ്യവസായത്തിന്‍റെ പ്രകടനം അളക്കുന്ന ഇന്ത്യയിലെ യാത്രാ വാഹന വില്‍പന ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 78.43 ശതമാനം കുത്തനെ ഇടിഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ തുടര്‍ച്ചയായ ഒൻപത് പാദങ്ങളില്‍ ഈ ഇടിവ് ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ ഏറ്റവും ദീര്‍ഘമായ മാന്ദ്യമാണ് ഇത്.
* ലോക്ക്‌ഡൗൺ കാരണം 2300 കോടി രൂപക്ക് മുകളില്‍ വിറ്റുവരവ് നഷ്ടമാണ് വാഹന വ്യവസായം നേരിട്ടത് എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെ വൈദ്യുതി വാഹന വില്‍പ്പന
* പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം വൈദ്യുതി വാഹനങ്ങളെ ഇന്ത്യയിലെ മുഖ്യധാരാ വാഹനങ്ങളാക്കി മാറ്റുവാന്‍ വര്‍ഷങ്ങളോളമായി സര്‍ക്കാര്‍ ശ്രമിച്ചു വരുന്നുണ്ടെങ്കിലും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.
* 2015-ല്‍ സങ്കര, വൈദ്യുതി വാഹനങ്ങളുടെ അതിവേഗത്തിലുള്ള നിര്‍മാണത്തിനും വിതണത്തിനും വേണ്ടി എഫ്.എ.എം.ഇ എന്ന ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. 9 ബില്ല്യണ്‍ രൂപ (123 ദശലക്ഷം ഡോളര്‍) സബ്‌സിഡികളായി നല്‍കാന്‍ ഈ പദ്ധതി വിഭാവനം ചെയ്തു. വൈദ്യുതി മുചക്ര വാഹനങ്ങള്‍ മുതല്‍ ബസുകള്‍ വരെ ഇതിനു കീഴില്‍ കൊണ്ടു വന്നു. തുടര്‍ന്ന് 2019-ല്‍ വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അവ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായി 100 ബില്ല്യണ്‍ രൂപ വീണ്ടും അനുവദിച്ചു. വൈദ്യുതി വാഹനങ്ങളുടെ 12 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) 2019 ഓഗസ്‌റ്റില്‍ പ്രാബല്യം വരുന്ന തരത്തില്‍ 5 ശതമാനമാക്കി കുറയ്‌ക്കുകയും ചെയ്തു.
* ഇത്തരം നടപടികളൊക്കെ ഉണ്ടായിട്ടും വൈദ്യുതി വാഹനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്ന നിരക്ക് വളരെ അധികം കുറഞ്ഞു തന്നെയാണ്. 2019-20 കാലഘട്ടത്തില്‍ വെറും 3400 വൈദ്യുതി കാറുകളും 1.52 ലക്ഷം വൈദ്യുതി ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. നിലവില്‍ ഇന്ത്യയിലെ വാഹന വില്‍പനയുടെ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുതി വാഹനങ്ങള്‍ക്കുള്ളത്.
പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന നയത്തിനെ ഗുണഫലങ്ങള്‍
* പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന നയം ഇന്ത്യയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനോടൊപ്പം വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിനും പ്രധാന പങ്ക് വഹിക്കും. കൂടാതെ വാഹന വ്യവസായ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ മേഖലയിലെ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകതയും വർധിക്കും.
* പുതിയ ബിസിനസ് രീതികള്‍ കൊണ്ടു വരുന്നതിനു പുറമെ വൈദ്യുതി വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നത് ഇരുമ്പ്, അലുമിനിയം, ചെമ്പ് തുടങ്ങിയ റീസൈക്കിള്‍ ചെയ്ത ലോഹങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വലിയൊരു അവസരവും ഉണ്ടാകും. അത് അത്തരം അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതിനും കാരണമാകും. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇങ്ങനെ റീസൈക്കിള്‍ ചെയ്തുണ്ടാക്കുന്നവ വാങ്ങുന്നത് മൊത്തത്തിലുള്ള ചെലവ് കുറക്കും.
* ഗുജറാത്തിലെ അലാങ്ങില്‍ ഒരു വന്‍ കിട ആഗോള വാഹനമുപേക്ഷിക്കല്‍ ഹബ്ബ് വികസിപ്പിച്ചെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. അതിനാല്‍ ഈ അവസരങ്ങള്‍ ഇനിയും വർധിക്കും. അതോടു കൂടി ലോഹങ്ങളുടെ ലഭ്യതയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പതിന്മടങ്ങ് വര്‍ധിക്കും.