ന്യൂഡല്‍ഹി: വിശാഖപട്ടണം വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കമ്പനി സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ധനസഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് തൃപ്തി രേഖപ്പെടുത്തിയത്. 2020 മെയ് ഏഴിനാണ് വാതകം ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് 12 പേര്‍ മരിക്കുകയും 5000ത്തില്‍ അധികം പേര്‍ക്ക് ശ്വാസ തടസം അടക്കമുള്ള രോഗങ്ങൾ വരികയും ചെയ്തിരുന്നു.
2020 മെയ് ഏഴിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ സ്റ്റൈറൈൻ വാതകം ചോർന്നതിനെത്തുടർന്ന് 12 മരണവും അയ്യായിരത്തിലധികം പേർ രോഗബാധിതരാണെന്നും കമ്മിഷൻ സ്വീകരിച്ചു. വാതക ചോർച്ച മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. കമ്മിഷന്‍റെ നിർദേശപ്രകാരം ആന്ധ്രാപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായി എൻഎച്ച്ആർസി അറിയിച്ചു. സംഭവത്തിനുശേഷം 17,000 വീടുകളിൽ നിന്ന് 20,000 ത്തോളം പേരെ ഭരണകൂടം ഒഴിപ്പിച്ചു.
മരിച്ച 12 പേരിൽ ഓരോരുത്തരുടെയും ബന്ധുക്കൾക്ക് ഒരു കോടി രൂപ നല്‍കാനായിരുന്നു തീരുമാനം. രണ്ടോ മൂന്നോ ദിവസം ആശുപത്രിയില്‍ കഴിഞ്ഞവര്‍ക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 12 പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.