ETV Bharat / bharat

Virat Kohli Century Record Breaking Innings കോലിയല്ലാതെ മറ്റാര്, ഇത് മറ്റൊരു സൂപ്പർ സെഞ്ച്വറി...ഒരു പിടി റെക്കോഡുകളും - ഏകദിന സെഞ്ച്വറി റെക്കോഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 78-ാം സെഞ്ച്വറിയും ഏകദിനത്തിലെ 48-ാം സെഞ്ച്വറിയുമാണ് കോലി ബംഗ്ലാദേശിന് എതിരെ പൂനെയില്‍ നേടിയത്. ഇതോടെ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26000 റൺസ് എന്ന മാജിക് നമ്പറും മറികടന്നു. അതിവേഗത്തില്‍ 26000 റൺസ് കടന്നുവെന്ന റെക്കോഡും ഇതോടെ കോലിക്ക് സ്വന്തം.

Virat Kohli Century Record Breaking Innings

author img

By ETV Bharat Kerala Team

Published : Oct 19, 2023, 10:13 PM IST

Updated : Oct 20, 2023, 6:43 AM IST

പൂനെ; ബംഗ്ലാദേശിന് എതിരായ ലോകകപ്പ് മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയുമായി വിരാട് കോലി കളം നിറഞ്ഞപ്പോൾ ഇന്ത്യയ്ക്ക് അനായാസ ജയം. ബംഗ്ലാദേശിന് എതിരെ 97 പന്തില്‍ 103 റൺസുമായി പുറത്താകാതെ നിന്ന കോലി നാല് സിക്‌സും ആറ് ഫോറും സെഞ്ച്വറിക്ക് അകമ്പടിയാക്കി.

ഇന്നത്തെ കളിയിലെ കേമനും കോലി തന്നെ. കഴിഞ്ഞ മത്സരങ്ങളില്‍ അർധസെഞ്ച്വറിയുമായി ഇന്ത്യൻ ബാറ്റിങിന് കരുത്തുപകർന്ന വിരാട് ഇന്നത്തെ ദിവസം തന്‍റേതാക്കി മാറ്റുകയായിരുന്നു. സിക്‌സ് അടിച്ചാണ് കോലി ബംഗ്ലാദേശിന് എതിരെ തകർപ്പൻ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ കോലിയുടെ

  • Congratulations to #TeamIndia on their remarkable 4th consecutive victory at #CWC2023! A stellar team performance, with a superb bowling effort and a dominating display by our top order! Hats off to @imVkohli for a fabulous century! Let's maintain this momentum and aim for glory!… pic.twitter.com/tu5kbMB04D

    — Jay Shah (@JayShah) October 19, 2023 " class="align-text-top noRightClick twitterSection" data=" ">

അടിപൊളി റെക്കോഡുകൾ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റൺസെടുത്ത നാലാമത്തെ താരമായി കോലി മാറി. മഹേല ജയവർധനയെ മറികടന്ന താരം റിക്കി പോണ്ടിങിനും കുമാർ സംഗക്കാരയ്ക്കും സാക്ഷാല്‍ സച്ചിൻ ടെൻഡുല്‍ക്കർക്കും പിന്നില്‍ നാലാമതാണ്. സച്ചിന്‍റെ അക്കൗണ്ടില്‍ 34357 റൺസുണ്ട്. കോലി 26000 റൺസാണ് ഇന്നത്തെ മത്സരത്തിലെ സെഞ്ച്വറി കൊണ്ട് മറികടന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 78-ാം സെഞ്ച്വറിയും ഏകദിനത്തിലെ 48-ാം സെഞ്ച്വറിയുമാണ് കോലി ബംഗ്ലാദേശിന് എതിരെ പൂനെയില്‍ നേടിയത്. ഇതോടെ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26000 റൺസ് എന്ന മാജിക് നമ്പറും മറികടന്നു.

അതിവേഗത്തില്‍ 26000 റൺസ് കടന്നുവെന്ന റെക്കോഡും ഇതോടെ കോലിക്ക് സ്വന്തം. സച്ചിനെയാണ് കോലി ഇക്കാര്യത്തില്‍ മറികടന്നത്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്ക് വേണ്ടി 1000 റൺസ് നേടുന്ന ആദ്യ താരമായും കോലി മാറി.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലിയുടെ മൂന്നാം സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. 2011, 2015 ലോകകപ്പുകളില്‍ ബംഗ്ലാദേശിനും പാകിസ്ഥാനും എതിരെയാണ് ഇതിനു മുൻപ് കോലി സെഞ്ച്വറി നേടിയിട്ടുള്ളത്.

also read: India vs Bangladesh World Cup ചേസിങ് മാസ്റ്ററുടെ അത്യുഗ്രൻ സെഞ്ച്വറി, ബംഗ്ലാ കടുവകളെ തകർത്ത് നാലാം ജയവുമായി ഇന്ത്യ

Last Updated : Oct 20, 2023, 6:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.