ETV Bharat / bharat

മുട്ടുകുത്തി ഇരുത്തി, കാലുകൾ കൊണ്ട് ചവിട്ടി; ചിദംബരത്ത് സ്‌കൂൾ വിദ്യാർഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂര മർദനം

അധ്യാപകനെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചതായി കടലൂര്‍ കളക്ടര്‍ ബാലസുബ്രഹ്മണ്യം അറിയിച്ചു.

Viral video  Teacher  tamil nadu  തമിഴ്‌നാട്  അധ്യാപകന്‍  ക്രൂരമര്‍ദനം
മുട്ടുകുത്തി ഇരുത്തി, കാലുകൾ കൊണ്ട് ചവിട്ടി; ചിദംബരത്ത് സ്‌കൂൾ വിദ്യാർഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂര മർദനം
author img

By

Published : Oct 14, 2021, 6:18 PM IST

ചെന്നൈ: തമിഴ്‌നാട് ചിദംബരത്ത് സ്‌കൂൾ വിദ്യാർഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂര മർദനം. കടലൂര്‍ ജില്ലയിലെ നന്ദനാര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെയാണ് ക്ലാസിലേക്ക് ശരിയായി വരാത്തതിന് അധ്യാപകനായ സുബ്രഹ്മണ്യൻ ക്രൂരമായി മര്‍ദിച്ചത്.

മുട്ടുകുത്തി ഇരുത്തി, കാലുകൾ കൊണ്ട് ചവിട്ടി; ചിദംബരത്ത് സ്‌കൂൾ വിദ്യാർഥികള്‍ക്ക് അധ്യാപകന്‍റെ ക്രൂര മർദനം

വിദ്യാർഥികളെ നിലത്ത് മുട്ടുകുത്തി ഇരുത്തി വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾകൊണ്ട് തുടർച്ചയായി ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിക്കുകയുമാണ് അധ്യാപകന്‍ ചെയ്യുന്നത്. സഹപാഠികളില്‍ ഒരാള്‍ പകര്‍ത്തിയ മര്‍ദനത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളായ സഞ്ജയ്, അജയ് കുമാർ, നെക്സ ബാലൻ, സുചീന്ദ്രൻ, സൂര്യ, ചന്ദ്രു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അധ്യാപകനെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചതായി കടലൂര്‍ കളക്ടര്‍ ബാലസുബ്രഹ്മണ്യം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.