ETV Bharat / bharat

Manipur Election | വിവിധയിടങ്ങളില്‍ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു - manipur second phase election latest

ആദ്യഘട്ട പോളിങ് ദിനത്തിലും സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു

മണിപ്പൂർ രണ്ടാംഘട്ട വോട്ടെടുപ്പ്  മണിപ്പൂർ തെരഞ്ഞെടുപ്പ്  മണിപ്പൂർ വോട്ടെടുപ്പ് സംഘര്‍ഷം  മണിപ്പൂര്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  violence mars manipur second phase election  manipur second phase election latest  bjp worker killed in manipur
മണിപ്പൂർ രണ്ടാംഘട്ട വോട്ടെടുപ്പ്: സംസ്ഥാനത്ത് സംഘര്‍ഷം, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
author img

By

Published : Mar 5, 2022, 4:49 PM IST

ഇംഫാല്‍ : മണിപ്പൂരില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍. വാങ്‌ജിങ് തെന്ത മണ്ഡലത്തിലെ വാങ്‌ജിങ് വാങ്‌ഖേയിൽ ശനിയാഴ്‌ച പുലർച്ചെ ആയുധധാരികളായ അക്രമികൾ ബിജെപി പ്രവർത്തകനെ വെടിവച്ചുകൊന്നു. ലീമാപോക്‌പാം അമുബ സിങ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്.

ലീമാപോക്‌പാം അമുബ സിങിന് വയറ്റില്‍ മൂന്ന് തവണ വെടിയേറ്റു. ഇയാളെ ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാങ്‌ജിങ് തെന്ത നിയോജക മണ്ഡലത്തിലെ തെന്തയിൽ വെള്ളിയാഴ്‌ച രാത്രി രാകേഷ് നൗറെം എന്നയാളുടെ വീട് അജ്ഞാതർ കത്തിച്ചു.

Also read: 105 പവന്‍റെ സ്വര്‍ണ മാല, വെള്ളി ചെങ്കോല്‍... ചരിത്രം സൃഷ്ടിച്ച ചെന്നൈ മേയറുടെ സ്ഥാനാരോഹണവും കൗതുകം

60 നിയമസഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഫെബ്രുവരി 28ന് 38 മണ്ഡലങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. അവശേഷിക്കുന്ന 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.