ഗോപാല്‍ഗഞ്ച് (ബിഹാര്‍ ): ബിഹാറില്‍ വീട് പണിക്കിടെയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രദേശവാസികള്‍ കല്ലേറും വെടിവെപ്പും നടത്തി. ഗോപാല്‍ഗഞ്ച് ജില്ലയിലെ സിപയ്യ ഗ്രാമത്തിലാണ് സംഭവം. അക്രമത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഗോപാൽഗഞ്ച് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തതായാണ് പുറത്ത് വരുന്ന വിവരം. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രണ്ട് സംഘങ്ങളില്‍ നിന്നുള്ളവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത് വരെ ആരും പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്തുള്ള ഇടപെടലാണ് പൊലീസ് നടത്തുന്നതെന്ന് വിഷംഭർപുര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.