ഷെയ്ഖ്പുര (ബിഹാര്‍): മത്സ്യബന്ധനത്തിനായി ഒരു ഗ്രാമം മുഴുവന്‍ ഇറങ്ങിത്തിരിക്കുക. അങ്ങനെ ലഭിക്കുന്ന മത്സ്യങ്ങളെ ഗ്രാമവാസികൾക്കിടയിൽ തുല്യമായി വിതരണം ചെയ്യുക. ബിഹാറിലെ ഷെയ്‌ഖ്‌പുര ജില്ലയിലെ സര്‍വ എന്ന ഗ്രാമത്തിലാണ് 'മത്സ്യ ഉത്സവം' എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്ഥമായ ആചാരം.
ഒരു നൂറ്റാണ്ടിലധികമായി വര്‍ഷംതോറും ഗ്രാമത്തില്‍ മത്സ്യ ഉത്സവം നടത്തിവരുന്നു. 4 ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഉത്സവം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം പൊഖാറ എന്ന് വിളിക്കുന്ന ഗ്രാമത്തിലെ കുളത്തിലിറങ്ങി മീൻ പിടിക്കും.
വേനൽക്കാലത്ത് സമീപത്തെ ജലാശയങ്ങൾ വറ്റിത്തുടങ്ങുമ്പോൾ മത്സ്യങ്ങൾ ഈ കുളത്തിലേക്കെത്തും. തുടര്‍ന്ന് ഗ്രാമവാസികള്‍ ചേര്‍ന്ന് കുളം വറ്റിച്ചാണ് മീന്‍ പിടിക്കുക. 350 ബിഗാസുകളിലായി (ഭൂമി അളക്കുന്നതിനുള്ള ഒരു ഏകകം) വ്യാപിച്ചുകിടക്കുന്ന പൊഖാറ ഗ്രാമത്തിലെ കര്‍ഷകര്‍ കൃഷിക്കായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസുകളിലൊന്നാണ്. പ്രാദേശിക തലത്തില്‍ അമേരിക്കൻ രേഹു, ഗരായ്, താംഗ്ര, മംഗൂർ, സിംഗി, പോത്തിയ, ഡോറി എന്നീ പേരുകളിൽ അറിയപ്പെടുന്ന വിവിധയിനം മത്സ്യങ്ങൾ ഈ കുളത്തിലുണ്ട്.
Also read: മനുഷ്യ മുഖവുമായി സാദൃശ്യം , കാഴ്‌ചയിൽ സുന്ദര മത്സ്യം ; പക്ഷേ ഉള്ളിലുള്ളത് കൊടിയ വിഷം - വീഡിയോ