ദളപതി വിജയ്‌യുടെ 'ലിയോ' (Thalapathy Vijay Leo) ബോക്‌സോഫിസില്‍ അസാധാരണമായ യാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് (Leo Box Office Collection). റിലീസ് ചെയ്‌ത് ഒരാഴ്‌ച പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നു മാത്രം 265.83 കോടി രൂപയാണ് കലക്‌ട് ചെയ്‌തിരിക്കുന്നത് (Leo first week collection).
എന്നാല്‍ 'ലിയോ' (Leo) രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍ കലക്ഷന്‍ കണക്കുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയാണ്. 'ലിയോ' പ്രദര്‍ശനത്തിന്‍റെ ഒമ്പതാം ദിനത്തില്‍ കലക്ഷനില്‍ കുറവ് രേഖപ്പെടുത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ ഈ ആക്ഷൻ ത്രില്ലർ ഒമ്പതാം ദിനത്തില്‍ 9 കോടി രൂപ നേടുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത് (Leo Box Office Collection Day 9).
ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസിൽ ചിത്രം 274.83 കോടി രൂപ കലക്‌ട് ചെയ്യും (Leo Total Collection). ഒമ്പത് ദിനം കൊണ്ട് 274 കോടി പിന്നിട്ട് 'ലിയോ' വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രമായി 300 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് (Leo close to 300 crore clubs).
- " class="align-text-top noRightClick twitterSection" data="">
അതേസമയം 'ലിയോ' ആഗോളതലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഏഴ് ദിവസം കൊണ്ടാണ് ചിത്രം ആഗോള ബോക്‌സോഫിസില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ തമിഴ് ചിത്രമെന്ന റെക്കോഡും 'ലിയോ' സ്വന്തമാക്കി.
2005ൽ പുറത്തിറങ്ങിയ 'എ ഹിസ്‌റ്ററി ഓഫ് വയലൻസ്' എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ലോകേഷ് കനകരാജ് 'ലിയോ' (Leo is a homage to A History of Violence) ഒരുക്കിയത്. പാർത്ഥിബൻ പാർത്ഥി ദാസ് എന്ന കഫേ ഉടമയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്.
സംവിധായകന്‍ ലോകേഷ് കനകരാജുമായി ഇത് രണ്ടാം തവണയാണ് വിജയ് ഒന്നിച്ചത്. നേരത്തെ 'മാസ്‌റ്റര്‍' എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ലോകേഷ്, രത്‌ന കുമാർ, ദീരജ് വൈദി എന്നിവർ ചേർന്നാണ് ഈ ആക്ഷൻ പാക്ക് എന്‍റര്‍ടെയ്‌നറിന് വേണ്ടി തിരക്കഥ ഒരുക്കിയത്.
- " class="align-text-top noRightClick twitterSection" data="">
തൃഷയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, സാൻഡി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ മലയാളികളുടെ പ്രിയ താരം മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ അണിനിരന്നു.
Also Read: Lokesh Kanagaraj Injured : തിങ്ങിക്കൂടി ആരാധകർ; ലോകേഷ് കനകരാജിന് പരിക്ക്, ചെന്നൈയിലേക്ക് മടങ്ങി