എറണാകുളം : നിഹാരിക എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ (Niharika Entertainments) ബാനറിൽ വെങ്കട് ബൊയാനപ്പള്ളി (Venkat Boyanapalli) നിർമിച്ച് സൈലേഷ് കോലാനുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന "സൈന്ധവ്" (Saindhav) സംക്രാന്തി നാളിൽ തിയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്‍റര്‍ടെയ്‌നര്‍ പ്രേമികൾക്കായി ഫെസ്‌റ്റിവൽ സീസണിൽ തന്നെ ചിത്രത്തിന്‍റെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. സംക്രാന്തി നാളിന് ഒരു ദിവസം മുമ്പാണ് ചിത്രം റിലീസിനെത്തുന്നത് (Victory Venkatesh's New Film Saindhav).
ബേബി സാറയോടൊപ്പം പോസ്‌റ്ററില്‍ വെങ്കിടേഷിനെ കാണാം. താരത്തിന്‍റെ 75ാം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് വളരെ മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വെങ്കിടേഷിന്‍റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്.
നവാസുദ്ദീന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറാമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ചിത്രത്തില്‍ വേഷമിടുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
സംഗീതം - സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്ഠൻ, എഡിറ്റർ - ഗാരി ബി എച്ച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. പി ആർ ഒ - ശബരി
'ദേവര' റിലീസിനൊരുങ്ങുന്നു : അതേസമയം, തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും (Jr NTR) ബോളിവുഡ് താരം ജാന്‍വി കപൂറും (Janhvi Kapoor) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ദേവര' അടുത്ത വര്‍ഷത്തെ പ്രധാന റിലീസാണ്. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ പുതിയ അപ്‌ഡേറ്റ് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് (Devara new update).
'ദേവര' രണ്ട് ഭാഗങ്ങളായാകും റിലീസ് ചെയ്യുക (Devara will be released in two parts). ആദ്യ ഭാഗം 2024 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം (Devara first part will release on 2024 April). 'ദേവര'യുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ സംവിധായകന്‍ കൊരട്ടല ശിവയാണ് (Koratala Siva) വീഡിയോ സന്ദേശത്തിലൂടെ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്.
'രണ്ട് ഭാഗങ്ങളിലായി നിങ്ങളെ രസിപ്പിക്കാൻ ദേവര എത്തും. ആദ്യ ഭാഗം 2024 ഏപ്രിൽ 5ന് റിലീസ് ചെയ്യും' - ഇപ്രകാരമാണ് കൊരട്ടല ശിവ എക്‌സിലൂടെ (ട്വിറ്റര്‍) ദേവരയുടെ റിലീസ് വിവരം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ 'ദേവര' ടീമിനെ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചും സംവിധായകന്‍ വിശദീകരിക്കുന്നുണ്ട്.
'ദേവരയുടെ ലോകം പുതിയതാണ്. വളരെയധികം സ്ട്രിംഗ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണിത്. രണ്ട് ഷെഡ്യൂളുകൾക്ക് ശേഷം, ഷൂട്ട് ചെയ്‌തതെല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍, അതില്‍ നിന്നും എന്ത് വെട്ടിക്കളയണമെന്ന് തീരുമാനിക്കാൻ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തുടര്‍ന്ന് ടീം അംഗങ്ങള്‍ ദേവരയെ ഒരു ഡ്യുവോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചു' - കൊരട്ടല ശിവ പറഞ്ഞു (Koratala Siva about Devara release).