വിശാഖപട്ടണം: ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്‍റെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായി വൈസ് അഡ്‌മിറല്‍ എ.ബി സിംഗ് ചുമതലയേറ്റു. വിശാഖപട്ടണത്തെ ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. വൈസ് അഡ്‌മിറല്‍ അതുല്‍ കുമാര്‍ ജയിന്‍ ഒഴിഞ്ഞ പദവിയിലാണ് എ.ബി സിംഗ് ചുമതലയേറ്റത്.
വൈസ് അഡ്‌മിറല്‍ അജേന്ദ്ര ബഹദൂര്‍ സിംഗിനെ സ്വീകരിച്ച് വിവിധ ഗാര്‍ഡുകളും നാവിക സേനയുടെ പ്ലാറ്റൂണുകളും അണി നിരന്ന പരേഡും സംഘടിപ്പിച്ചു. പരേഡില്‍ എല്ലാ ഫ്ലാഗ് ഓഫീസര്‍മാരും കമാന്‍ഡിങ് ഓഫീസര്‍മാരും പങ്കെടുത്തു.