ETV Bharat / bharat

'ജനങ്ങളെ സഹായിക്കാനല്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിന് '; യോഗി ഭരണത്തെ പ്രതിക്കൂട്ടിലാക്കി വരുണ്‍ ഗാന്ധി - യു.പി സര്‍ക്കാര്‍

തെരായ് മേഖലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ യു.പി സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെ ചോദ്യം ചെയ്യുകയായിരുന്നു പാര്‍ട്ടി എം.പി

Varun Gandhi hits out at Yogi govt over plight of flood victims  Varun Gandhi hits out at Yogi govt  Varun Gandhi  Varun Gandhi concerned over plight of people in flood  വരുണ്‍ ഗാന്ധി  യോഗി ഭരണ  യു.പി സര്‍ക്കാര്‍  തെരായ് മേഖല
'ജനങ്ങളെ സഹായിക്കാനല്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിന്?'; യോഗി ഭരണത്തെ പ്രതിക്കൂട്ടിലാക്കി വരുണ്‍ ഗാന്ധി
author img

By

Published : Oct 22, 2021, 11:51 AM IST

ന്യൂഡല്‍ഹി : പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ പൊതുജനങ്ങൾ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിലപാടെങ്കില്‍ പിന്നെ സർക്കാർ സംവിധാനം എന്തിനെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഉത്തര്‍പ്രദേശിലെ തെരായ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി എം.പി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

തെരായിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. സാധാരണക്കാരന് കൂടുതൽ സഹായം ആവശ്യമായി വരുന്ന സമയത്ത്, സ്വയം രക്ഷനേടാന്‍ പാടുപെടേണ്ടിവരുന്നത് വേദനാജനകമാണ്. ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനം ആളുകളുടെ നേതൃത്വത്തില്‍ മാത്രമാണെങ്കില്‍ പിന്നെ ഭരണംകൊണ്ട് അർഥമാക്കുന്നതെന്താണെന്നും വരുണ്‍ ട്വീറ്റ് ചെയ്‌തു.

  • Much of the Terai is badly flooded. Donating dry rations by hand so that no family is hungry till this calamity ends. It’s painful that when the common man needs the system the most,he’s left to fend for himself.If every response is individual-led then what does ‘governance’ mean pic.twitter.com/P2wF7Tb431

    — Varun Gandhi (@varungandhi80) October 21, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ഗോവൻ ചലച്ചിത്രമേളയിൽ ഒടിടി ചിത്രങ്ങളും പ്രദർശനത്തിന്

വെള്ളപ്പൊക്കബാധിത മേഖലയുടെയും റേഷന്‍ കിറ്റ് വിതരണത്തിന്‍റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌താണ് എം.പിയുടെ വിമര്‍ശനം. കരിമ്പിന്‍റെ താങ്ങുവില ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വരുൺ നേരത്തേ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചയച്ചതും ലഖിംപുർ കേസിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് രൂക്ഷവിമര്‍ശനമുന്നയിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.