ETV Bharat / bharat

വൈക്കം സത്യഗ്രഹ ശതാബ്‌ദി പുസ്‌തകം; തമിഴ്‌നാട്ടില്‍ പ്രകാശനം ചെയ്‌തു, എംകെ സ്റ്റാലിന്‍ നിന്നും പിണറായി വിജയന്‍ ഏറ്റുവാങ്ങി - വൈക്കം സത്യഗ്രഹ ശതാബ്‌ദി

Vaikom Satyagraha Centenary book: വൈക്കം സത്യഗ്രഹം ശതാബ്‌ദി പുസ്‌തകം പ്രകാശനം ചെയ്‌തു. തമിഴ്‌നാട് പിആര്‍ഡി പ്രസിദ്ധീകരിച്ചതാണ് പുസ്‌തകം.

Kerala CM  Book On Vaikom Satyagraha  വൈക്കം സത്യാഗ്ര ശതാബ്‌ദി  പിണറായി വിജയന്‍
Kerala CM received Vaikom Satyagraha Centenary book from TN CM
author img

By ETV Bharat Kerala Team

Published : Dec 28, 2023, 10:43 PM IST

Updated : Dec 28, 2023, 10:56 PM IST

ചെന്നൈ: തമിഴ്‌നാട് പിആര്‍ഡി പ്രസിദ്ധീകരിച്ച വൈക്കം സത്യഗ്രഹ ശതാബ്‌ദി പുസ്‌തകത്തിന്‍റെ പ്രകാശനം ചെന്നൈയില്‍ നടന്നു (Vaikom Satyagraha Centenary Book). തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനില്‍ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്‌തകത്തിന്‍റെ ആദ്യ പ്രതി ഏറ്റുവാങ്ങി. 2023 മാർച്ച് 30ന് എംകെ സ്റ്റാലിൻ തമിഴ്‌നാട് നിയമസഭയുടെ റൂൾ 110 അനുസരിച്ച് 11 പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു (Kerala CM Pinarayi Vijayan).

അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷത്തേക്ക് തമിഴ്‌നാട് സർക്കാർ വിവിധ പരിപാടികൾ നടത്തുമെന്നത്. അതിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയിരുന്നു (CM MK Stalin).

പിആര്‍ഡിക്ക് കീഴിലുള്ള അരശു പബ്‌ളിക്കേഷനാണ് വൈക്കം സത്യഗ്രഹത്തെ കുറിച്ചുള്ള പുസ്‌തകത്തിന്‍റെ പ്രസാധനം നിര്‍വഹിച്ചത്. ചെന്നൈ പെരിയാര്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ദ്രാവിഡർ കഴകം മേധാവി, ജലവിഭവ മന്ത്രി ദുരൈമുരുഗൻ, മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ, നഗര, ജലവിതരണ മന്ത്രി കെ.എൻ നെഹ്‌റു, കൃഷി, കർഷക ക്ഷേമ മന്ത്രി എം.ആർ.കെ പനീർശെൽവം, ചെന്നൈ കോര്‍പറേഷന്‍ മേയർ ആർ പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Dec 28, 2023, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.