ETV Bharat / bharat

ഇതിഹാസ രക്ഷാപ്രവർത്തനം: ഐക്യത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ശക്തി പ്രകടമാക്കി ദുരന്തകഥകള്‍ - footballers in cave

uttarkashi tunnel collapse: തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതോടെ ഉത്തരാഖണ്ഡ് സർക്കാരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള ജനങ്ങളും ആശ്വാസത്തിന്‍റെ നെടുവീർപ്പിട്ടു. സുരക്ഷിതമായ തിരിച്ചുവരവിനായി ശ്വാസമടക്കി കാത്തിരുന്ന തൊഴിലാളികളുടെ കുടുംബവും ബന്ധുക്കളും സന്തോഷത്തിലാണ്.

Uttarkashi  uttarkashi tunnel collapse  tunnel collapse  uttarkashi rescue  ഉത്തരകാശി  tragedy in Chile  Thailand  ഉത്തരകാശി ദുരന്ത  ഉത്തരാഖണ്ഡ്  Uttarakhand  footballers in cave  ദുരന്തകഥകള്‍
uttarkashi tunnel collapse
author img

By ETV Bharat Kerala Team

Published : Nov 28, 2023, 11:00 PM IST

ഉത്തരകാശി: രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാദൗത്യവും ലോകത്തിലെ നാലാമത്തെ ദൈർഘ്യമേറിയ രക്ഷാദൗത്യത്തിന്‌ അന്ത്യം (uttarkashi tunnel collapse). 41 തൊഴിലാളികളെ നവംബർ 28 ന്, ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 17 ദിവസത്തെ തീവ്രശ്രമങ്ങൾക്കൊടുവില്‍ തുരങ്കത്തിൽ നിന്ന് വിജയകരമായി വീണ്ടെടുത്തു (uttarkashi rescue).

രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുമുള്ള സമർപ്പിത രക്ഷാപ്രവർത്തകർ അശ്രാന്തമായി രാപ്പകലില്ലാതെ പ്രയത്നിച്ചു. രാജ്യം മുഴുവൻ ശ്വാസം അടക്കിപ്പിടിച്ച്‌ അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ഒന്നടങ്കം പ്രാർത്ഥിച്ചു. അന്ധകാരത്തിന്‍റെ അഗാധമായ ആഴങ്ങളിൽ, സഹിഷ്‌ണുതയ്‌ക്ക് കേവലം പ്രത്യാശയേക്കാൾ കൂടുതൽ ആഴമുണ്ടെന്നു കണ്ടു.

ആളുകൾ മരണത്തിന്‍റെ മടിതട്ടില്‍ നിന്നും ജൂവിതത്തിലേക്കെത്തിയതിന് ചുരുക്കം ഉദാഹരണങ്ങൾ മാത്രം. ചിലിയിലെ ഖനിയുടെ ആഴത്തിൽ നിന്ന് 33 ഖനിത്തൊഴിലാളികൾ 69 ദിവസം മണ്ണിനടിയിൽ കുടുങ്ങിയതിന് ശേഷം പുറം ലോകത്തെത്തിയത്‌ അതിജീവനത്തിന്‍റെ അപൂർവവും ഞെട്ടിക്കുന്നതുമായ കഥയിൽ ഒന്നാണ്‌ (tragedy in Chile). 2010 ഓഗസ്റ്റ് 5 നാണ് ഖനിയുടെ പ്രധാന റാമ്പ് തകർന്ന് ഖനിത്തൊഴിലാളികൾ 2,300 അടി താഴ്‌ചയിൽ അകപ്പെട്ടത്‌.

69 ദിവസങ്ങൾക്ക് ശേഷം പുതുതായി തുരന്ന എസ്‌കേപ്പ് ടണൽ രക്ഷാദൗത്യത്തിന് സഹായകമായതോടെയാണ് ഈ പിടിമുറുക്കുന്ന ആഖ്യാനത്തിന്‍റെ ക്ലൈമാക്‌സ്‌ സംഭവിച്ചത് ക്രെയിൻ ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത ക്യാപ്‌സ്യൂൾ താഴ്ത്തി ഖനിത്തൊഴിലാളികളെ ഉയർത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ രക്ഷാപ്രവർത്തനത്തിന് അവസാനം കുറിച്ചു.

2018 - ൽ തായ്‌ലൻഡിലെ താം ലുവാങ് ഗുഹ രക്ഷാപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു. 11 മുതൽ 16 വരെ പ്രായമുള്ള 12 ആൺകുട്ടികളും അവരുടെ ഫുട്‌ബോൾ കോച്ചും ഗുഹയിൽ കുടുങ്ങിയതായി കണ്ടെത്തി (footballers in cave). ജൂൺ 23 ന് ഉണ്ടായ നിർഭാഗ്യകരമായ വെള്ളപ്പൊക്കത്തിൽ വെള്ളം ഉയർന്നതിന് ശേഷം ലാബിരിന്ത് പ്രവേശന കവാടം അടച്ചു. 18 ദിവസങ്ങൾക്ക് ശേഷം അവരെയെല്ലാം സുരക്ഷിതമായി തിരികെ എത്തിച്ചു.

രണ്ട് ശ്രദ്ധേയമായ രക്ഷാകർതൃ കഥകൾ, ഒന്ന് ചിലിയിലെ ഭൂമിയുടെ ആഴത്തിലും മറ്റൊന്ന് തായ് ഗുഹയിലും. അചഞ്ചലമായ മനുഷ്യചൈതന്യത്തിന്‍റെയും ആഗോള സമൂഹം ഒരുമിച്ചാൽ കൈവരിക്കാവുന്ന അസാധാരണമായ നേട്ടങ്ങളുടെയും സാക്ഷ്യപത്രങ്ങളായി നിലകൊള്ളുന്നു.

ALSO READ: രക്ഷാ ദൗത്യത്തിന് ചരിത്ര വിജയം; തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ALSO READ: സില്‍ക്യാരയിലെ രക്ഷാദൗത്യം; രക്ഷയായത് നിരോധിച്ച ഖനന പ്രക്രിയ; എന്താണ് റാറ്റ് ഹോള്‍ മൈനിംഗ് ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.