ETV Bharat / bharat

പട്ടാപകൽ ജ്വല്ലറിയിൽ മോഷണ ശ്രമം: പ്രതിരോധിച്ച് കടയുടമയും നാട്ടുകാരും, ഒരാള്‍ പിടിയിൽ

ബുധനാഴ്‌ച ഉച്ചയോടെ ശിവാലിക് നഗർ മാർക്കറ്റിലെ അമൻ ജ്വല്ലറിയിലാണ് സംഭവം

Uttarakhand Haridwar loot case  പട്ടാപകൽ ജ്വലറിയിൽ മോഷണ ശ്രമം  haridwar case arrest  national news latest  പട്ടാപകൽ മോഷണ ശ്രമം
പട്ടാപകൽ ജ്വലറിയിൽ മോഷണ ശ്രമം
author img

By

Published : Jun 9, 2022, 6:17 PM IST

ഹരിദ്വാർ: പട്ടാപകൽ ആസൂത്രണം ചെയ്‌ത മോഷണ ശ്രമം പരാജയപ്പെടുത്തി ജ്വല്ലറി ഉടമയും നാട്ടുകാരും. ഹരിദ്വാറിലെ കോട്‌വാലിയിലാണ് സംഭവം. ആക്രമണത്തിൽ അഞ്ചംഗ സംഘത്തിലെ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ബുധനാഴ്‌ച ഉച്ചയോടെ ശിവാലിക് നഗർ മാർക്കറ്റിലെ അമൻ ജ്വല്ലറിയിലാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘത്തിലെ മൂന്ന് പേർ തോക്കുകള്‍ ഉള്‍പ്പടെയുളള ആയുധങ്ങളുമായി കടയിലേക്ക് കയറുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തിയ സംഘം ആഭരണങ്ങള്‍ എടുക്കാൻ ആവശ്യപ്പെട്ടു.

പട്ടാപകൽ ജ്വലറിയിൽ മോഷണ ശ്രമം

സ്വർണം നൽകാൻ വിസമതിച്ചോടെ സംഘം കടയുടമയെ മർദിക്കുകയും സ്വർണം കൈക്കലാക്കുകയും ചെയ്‌തു. എന്നാൽ രക്ഷപെടാൻ ശ്രമിച്ച സംഘത്തെ ഉടമയും ജ്വല്ലറിയിൽ ഉണ്ടായിരുന്ന ആളുകളും ചേർന്ന് പ്രതിരോധിക്കുകയായിരുന്നു. പ്രതിരോധം ശക്‌തമായതോടെ സംഘത്തിലുള്ളവർ തിരിഞ്ഞോടി.

എന്നാൽ പിറകെ ഓടിയ നാട്ടുകാരും ഉടമയും സംഘത്തിലെ ഒരാളെ പിടികൂടി. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.