ലക്നൗ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 10,12 മദ്രസ ക്ളാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള ക്ളാസുകളിലെ പരീക്ഷകള്‍ ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി.
ഒന്നാം ക്ലാസ് മുതല്‍ എട്ട്, ഒൻപത്, പതിനൊന്ന് എന്നിങ്ങനെയെയുള്ള ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: തെരുവ് കച്ചവടക്കാർക്ക് 26.29 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഒഡിഷ
ക്ലാസുകളിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് യു.പി സർക്കാർ നേരത്തെ പ്ളസ് ടു ഇന്റർമീഡിയറ്റ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.