വാഷിങ്‌ടണ്‍: ഡല്‍ഹിയിലെ ബിബിസി ഓഫിസിലുള്ള ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡില്‍ തൊട്ടും തൊടാതെയും പ്രതികരിച്ച് യു.എസ്. ബിബിസി ഓഫിസിലെ റെയ്‌ഡിനെക്കുറിച്ച് അറിയാമെങ്കിലും അതിനെക്കുറിച്ച് കൂടുതലായൊന്നും പറയാനില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസാണ് പ്രതികരിച്ചത്. റെയ്‌ഡിന്‍റെ വിശദാംശങ്ങളെക്കുറിച്ചാണെെങ്കില്‍ അത് ഇന്ത്യന്‍ അധികൃതരോട് തന്നെ തിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലിനെക്കുറിച്ച് അറിയാം, പക്ഷെ: ബിബിസിയുടെ ഡല്‍ഹി ഓഫിസില്‍ ഇന്ത്യന്‍ നികുതി അധികൃതര്‍ തെരച്ചില്‍ നടത്തുന്നതായി ഞങ്ങള്‍ക്കറിയാം. തെരച്ചിലിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ അധികൃതരോട് തന്നെ തിരക്കേണ്ടതുണ്ട്. എന്നാല്‍ വിഭിന്നമായ ഈ നടപടിയില്‍ എനിക്ക് പറയാനുള്ളത് പൊതുവായ കാര്യമാണെന്നും എന്നാലത് സാര്‍വത്രിക പശ്ചാത്തലത്തിലുള്ളതാണെന്നും നെഡ് പ്രൈസ് പറഞ്ഞു.
സ്വതന്ത്ര മാധ്യമത്തിന് ഫുള്‍ സപ്പോര്‍ട്ട്: ലോകമെമ്പാടുമുള്ള സ്വതന്ത്ര മാധ്യമത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും മതപരവും വിശ്വാസപരവുമായ സ്വാതന്ത്ര്യത്തിന്‍റെയും പ്രാധാന്യത്തെയും നമ്മള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കും. അതാണ് ഈ രാജ്യത്തെ ജനാധിപത്യത്തെയും ഇന്ത്യയിലെയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള ജനാധിപത്യത്തിന്‍റെ അടിത്തറയാണ് സാര്‍വത്രിക അവകാശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
റെയ്‌ഡ് പകപോക്കലോ: അതേസമയം ഈ നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണോ എന്ന ചോദ്യത്തിന് അതില്‍ പ്രതികരിക്കാനില്ല എന്നായിരുന്നു നെഡ് പ്രൈസിന്‍റെ പ്രതികരണം. തെരച്ചിലിന് പിന്നിലുള്ള വസ്‌തുതകളെക്കുറിച്ച് ഞങ്ങള്‍ക്കറിയാം എന്നാല്‍ അതിലൊരു വിധി പറയാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോര്‍പറേഷന്‍റെ (ബിബിസി) ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ ഇന്നലെയാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് ആരംഭിച്ചത്. 2002 ലെ ഗുജറാത്ത് വംശഹത്യയെ അടിസ്ഥാനമാക്കി ബിബിസി പുറത്തിറക്കിയ 'ഇന്ത്യ: ദി മോദിക്വസ്‌റ്റ്യന്‍' എന്ന ഡോകുമെന്‍ററിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതിന്‍റെ ആഴ്‌ചകള്‍ക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. എന്നാല്‍ കമ്പനിയുടെ ഇടപാടുകളെ സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിക്കുകയാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.