ETV Bharat / bharat

പൊലീസ് സാക്ഷി! ആംബുലൻസ് കിട്ടിയില്ല, 17കാരിയുടെ മൃതദേഹവുമായി സഹോദരൻ 10 കിലോമീറ്റര്‍ ബൈക്കില്‍ - മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് സഹോദരന്‍

ഉത്തർപ്രദേശിലെ കൗശാമ്പിയിലെ യുവാവിനാണ് സഹോദരിയുടെ മൃതദേഹവുമായി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കേണ്ടി വന്നത്

Man carries body on bike in Uttar Pradesh  Man carries sisters dead body on bike  Girl dies by suicide in Uttar Pradesh  Man carries sisters dead body on bike in Kaushambi  ഉത്തർപ്രദേശിലെ കൗശാമ്പി  UP Man carries body of minor sister on bike  17കാരിയുടെ മൃതദേഹവുമായി 10 കിലോമീറ്റര്‍ ബൈക്കില്‍  മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് സഹോദരന്‍  17കാരിയുടെ മൃതദേഹം ബൈക്കില്‍ കയറ്റി സഹോദരന്‍
17കാരിയുടെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് സഹോദരന്‍
author img

By

Published : Mar 17, 2023, 11:17 AM IST

Updated : Mar 17, 2023, 11:32 AM IST

മൃതദേഹം ബൈക്കില്‍ കൊണ്ടുപോവുന്ന ദൃശ്യം

കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ 17കാരിയുടെ മൃതദേഹം മോട്ടോര്‍ ബൈക്കിൽ വച്ച് 10 കിലോമീറ്റര്‍ സഞ്ചരിച്ച് വീട്ടിലെത്തിച്ച് സഹോദരന്‍. വ്യാഴാഴ്‌ച (മാര്‍ച്ച് 16) കൊഖ്‌രാജ് ഭാർവാരി മുനിസിപ്പാലിറ്റിലുള്ള അംബേദ്‌കര്‍ നഗറില്‍ നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പ്ലസ്‌ ടു പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയെ തുടര്‍ന്ന് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിൽ തനിച്ചുള്ള സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്. പരീക്ഷ അടുത്തതിനെ തുടര്‍ന്ന് വിദ്യാർഥിനി ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും പരീക്ഷയ്ക്ക് ശേഷം സമ്മര്‍ദം അനുഭവപ്പെട്ടതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കൗമാരക്കാരിയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടര്‍ന്ന് കുടുംബം ഉടൻ തന്നെ മഞ്ജൻപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.

സംഭവം പൊലീസ് നോക്കിനില്‍ക്കേ: വീട്ടിലേക്ക് മടങ്ങാന്‍ ആംബുലൻസ് ലഭിക്കാതെ വന്നതോടെയാണ് 17കാരിയുടെ മൃതദേഹവുമായി സഹോദരന് 10 കിലോമീറ്ററോളം ബൈക്കിൽ കൊണ്ടുപോവേണ്ടി വന്നത്. മൃതദേഹം ഉള്‍പ്പെടെ നാലുപേര്‍ ഒരു മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. മോട്ടോര്‍ ബൈക്കിന്‍റെ പിറകില്‍ സഞ്ചരിച്ച ആളാണ് ഈ ദൃശ്യം പകര്‍ത്തിയത്. മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സമയത്ത് റോഡിന് സമീപത്തായി ഈ സംഭവം നോക്കി പൊലീസുകാരന്‍ ഔദ്യോഗിക ജീപ്പിന് സമീപം നില്‍ക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

'ഹോളിക്ക് മുന്‍പേ തുടങ്ങിയ 12ാം ക്ലാസ് പരീക്ഷ എഴുതാന്‍ എന്‍റെ സഹോദരിയ്‌ക്ക് വലിയ സമ്മര്‍ദമുള്ളതായി കണ്ടിരുന്നു. പരീക്ഷ നന്നായി എഴുതാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് അവൾ ജീവിതം അവസാനിപ്പിച്ചത്. സംഭവം നടന്ന ശേഷം ഞങ്ങൾ അവളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. എന്നാല്‍, അവിടെ എത്തി ഡോക്‌ടർമാർ പരിശോധിക്കുകയും മരിച്ചുവെന്ന് അവര്‍ ഉറപ്പിക്കുകയുമായിരുന്നു.' - മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ കുല്‍ദീപ് പറയുന്നു.

ആംബുലന്‍സിനായി ആശുപത്രി പരിസരത്ത് വാക്കേറ്റം: അരമണിക്കൂറിലധികം തങ്ങൾ ആംബുലൻസിനായി കാത്തിരുന്നു. എന്നിട്ടും കിട്ടാത്ത സാഹചര്യത്തിലാണ് തങ്ങളുടെ ബൈക്കിൽ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് കുൽദീപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ കുടുംബം ആശുപത്രി അധികൃതരോട് തര്‍ക്കിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആശുപത്രി പരിസരത്ത് വാക്കേറ്റം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ജ്‌പൂര്‍ പൊലീസ് ആശുപത്രിയിലെത്തി സംഘർഷാവസ്ഥ ഒഴിവാക്കി.

എന്നാൽ, പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാൻ പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം മോട്ടോര്‍ ബൈക്കില്‍ വീട്ടിലെത്തിച്ച സാഹചര്യത്തില്‍ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. കൊഖ്‌രാജിലെ ഈ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്‌ടര്‍ സുജിത് കുമാർ പറഞ്ഞു.

യുപിയില്‍ സമാനമായ സംഭവങ്ങള്‍ നേരത്തേ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നടന്നും സൈക്കിളിലുമായി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ കൊണ്ടുപോവുന്ന വാര്‍ത്തകള്‍ ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Last Updated : Mar 17, 2023, 11:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.