ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ ബി.ജെ.പി ഭരണം പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് തൊഴിലും കർഷകര്‍ക്ക് കുടിശ്ശികയും നല്‍കാനും വിലക്കയറ്റം നിയന്തിക്കാനും സര്‍ക്കാരിനായില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
നാലര വർഷം ജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഭരണകൂടം ഉത്തരം നൽകേണ്ടതായിരുന്നു. എന്നാൽ, സര്‍ക്കാര്‍ നുണകള്‍ പറഞ്ഞ് തുടരുകയാണുണ്ടായത്. ലക്ഷങ്ങൾക്ക് ജോലി നൽകുകയും ഒഴിവുള്ള തസ്തികകൾ നികത്തുകയും ചെയ്‌തില്ല. കർഷകർക്ക് കരിമ്പ്, ഗോതമ്പ്, നെല്ല്, ഉരുളക്കിഴങ്ങ് എന്നിവയുടെ കുടിശ്ശിക നൽകിയില്ല.
ALSO READ: രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം കൊൽക്കത്ത ; ലക്‌നൗ സ്ത്രീകൾക്ക് അരക്ഷിത നഗരം
വൈദ്യുതി നിരക്ക് കുറയ്ക്കുകയും, വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിലും യു.പി സർക്കാർ പരാജയപ്പെട്ടു. തന്‍റെ ഭരണകാലത്ത് യു.പിയില്‍ ഒറ്റ കലാപം പോലുമുണ്ടായില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അവകാശവാദത്തെയും പ്രിയങ്ക കടന്നാക്രമിച്ചു.
അർഹരായവർക്ക് കുറച്ച് ക്ഷേമപദ്ധതികളിലൂടെ ആനുകൂല്യം നല്‍കിയതിന്‍റെ പേരില്‍ സംസ്ഥാനം ആകെ മാറിയെന്നാണ് വാദമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു.