ETV Bharat / bharat

കുതിര സവാരി നടത്തിയാൽ കൊല്ലുമെന്ന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദലിത് യുവാവ്

author img

By

Published : Jun 4, 2021, 2:27 PM IST

വിവാഹ ചടങ്ങിൽ കുതിരസവാരി നടത്തിയാൽ മറ്റ് സമുദായങ്ങളിലുള്ള ഗ്രാമവാസികൾ ഭീഷണിപ്പെടുത്തിയതായി വരൻ പറയുന്നു

UP: Dalit man seeks police protection  alleges threat against riding horse during wedding  കുതിര സവാരി നടത്തിയാൽ കൊല്ലുമെന്ന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദലിത് യുവാവ്  ലഖ്‌നൗ  ദലിത്  കുതിരസവാരി  കോൺഗ്രസ്
കുതിര സവാരി നടത്തിയാൽ കൊല്ലുമെന്ന് ഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദലിത് യുവാവ്

ലഖ്‌നൗ: വിവാഹ ചടങ്ങിൽ കുതിരപ്പുറത്തു കയറുന്നത് ഗ്രാമവാസികൾ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദലിത് യുവാവ്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.

തന്‍റെ വിവാഹ ഘോഷയാത്രയിൽ കുതിരസവാരി നടത്തിയാൽ തന്നെ കൊല്ലുമെന്ന് മറ്റ് സമുദായങ്ങളിലുള്ള ഗ്രാമവാസികൾ ഭീഷണിപ്പെടുത്തിയതായി വരൻ അലഖ് റാം പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി തങ്ങളുടെ ഗ്രാമത്തിൽ വിവാഹങ്ങൾ പാരമ്പര്യ രീതിയിലാണ് നടക്കുന്നതെന്നും അതിനാൽ കുതിരസവാരി നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും വരൻ പറഞ്ഞു.

ജൂൺ 18ന് നടക്കാനിരിക്കുന്ന വിവാഹത്തിൽ പൊലീസ് സഹായം നേടിയാൽ റാമിനെ കൊല്ലുമെന്ന് ആളുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പിതാവ് ഗയാദിൻ പറയുന്നു.

Also Read: ചെലവ് ചുരുക്കലിൽ പ്രത്യേക നിയന്ത്രണങ്ങൾ; ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ധനമന്ത്രി

അതേസമയം, വരൻ കുതിരസവാരി നടത്തുന്നതിൽ പ്രശ്നമുള്ള ആരെയും പൊലീസ് കണ്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മഹോബ് ഗഞ്ച് പൊലീസ് എസ്ഐ പ്രഭാകർ ഉപാധ്യായ പറഞ്ഞു. വരന്‍റെ കുടുംബത്തിന് പിന്തുണയറിയിച്ച് കോൺഗ്രസ് പാർട്ടി പ്രതിനിധികൾ ഗ്രാമത്തിലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.