ലഖ്‌നൗ: ലഖ്‌നൗവിൽ ഡിആർഡിഒ സ്ഥാപിച്ച കൊവിഡ് ചികിത്സക്ക് വേണ്ടിയുള്ള അടൽ ബിഹാരി വാജ്‌പേയി ആശുപത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.
ആദ്യ ഘട്ടത്തിൽ 250 കിടക്കകളാണ് സജ്ജമാക്കിയത്. അതിൽ തന്നെ 150 ഐസിയു കിടക്കകളും 100 എണ്ണം ഓക്സിജൻ സൗകര്യവുമുള്ള കിടക്കകളാണ്.
500 കിടക്കകൾക്ക് സൗകര്യമുള്ള ആശുപത്രി സായുധ സേന മെഡിക്കൽ സർവീസിലെ മെഡിക്കൽ ഓഫിസർമാരും പാരാമെഡിക്കൽ സ്റ്റാഫുകളുമാണ് കൈകാര്യം ചെയ്യുക.
ആശുപത്രിയിലെ സേവനങ്ങൾ സൗജന്യമായിരിക്കും. രോഗികൾക്ക് സൗജന്യ ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെ ഡിആർഡിഒ ഓക്സിജനും മെഡിക്കൽ വിതരണവും സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്.