ETV Bharat / bharat

ഉത്തർ പ്രദേശിൽ ബിജെപി 300ൽ അധികം സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്

സില ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം നേടാൻ സാധിച്ച രീതിയിൽ സംസ്ഥാനത്ത് ബിജെപി വലിയ വിജയം നേടാനാകുമെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.

BJP will win more than 300 seats in 2022 UP Assembly polls  says Yogi Adityanath  Yogi Adityanath  300 seats in 2022 UP Assembly polls  UP elections  UP elections  UP Assembly polls  യുപി തെരഞ്ഞെടുപ്പ്  യുപി തെരഞ്ഞെടുപ്പ് 300 സീറ്റുകൾ  ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  യോഗി ആദിത്യനാഥ് വാർത്ത
ഉത്തർ പ്രദേശിൽ ബിജെപി 300ൽ അധികം സീറ്റ് നേടി ഭരണത്തിൽ വരുമെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 4, 2021, 11:06 AM IST

ലഖ്‌നൗ: ഉത്തർ പ്രദേശിൽ വീണ്ടും ബിജെപി ഭരണത്തിലേറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സില്ല ജില്ല പഞ്ചായത്ത് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ 75ൽ 67 സ്ഥലങ്ങളിലും ബിജിപി അധികാരത്തില്‍ എത്തിയെന്നും അതിനാല്‍ സംസ്ഥാനത്ത് വീണ്ടും ബിജെപി ഭരണത്തിൽ കയറുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ എന്നിവരുടെ നേതൃത്വത്തിൽ മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസദുദ്ദീൻ ഉവൈസി രാജ്യത്തെ വലിയ നേതാവാണെന്നും അദ്ദേഹത്തിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എന്നാൽ വിജയം ബിജെപിക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകൾ നേടുമെന്ന് ജൂൺ 27ന് ഉവൈസി അഭിപ്രായപ്പെട്ടിരുന്നു. വികസനം, പൊതുസേവനം, നിയമവാഴ്ച എന്നിവയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് സില ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

യുപി ബിജെപിയിലെ പ്രശ്‌നങ്ങൾ

കഴിഞ്ഞ മാസം യുപി ബിജെപിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്‌തതില്‍ വീഴ്‌ച പറ്റിയെന്നായിരുന്നു സർക്കാരിനെതിരെയുള്ള പ്രധാന വിമര്‍ശനം. ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവവുമെല്ലാം വിമര്‍ശനങ്ങള്‍ക്കിടയാക്കിട്ടുണ്ട്.

പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങൾ അതിജീവിച്ചാണ് ജില്ല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത്.

READ MORE: പാർട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത; യുപി മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം ഫലം കാണുമോ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.