ETV Bharat / bharat

Unusual Bail Of Supreme Court | വിചാരണ തീരാൻ 40 വർഷം ; ബലാത്സംഗ കൊലക്കേസിൽ 75 കാരന് ജാമ്യം നൽകി സുപ്രീം കോടതി - അഭയ് എസ് ഓക്ക

Supreme Court said Trial Took 40 Years | വിചാരണ പൂർത്തിയാകാൻ 40 വർഷമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കൂടിയായ പ്രതിക്ക് കോടതി ജാമ്യം നൽകിയത്. 40 വർഷത്തോളം ജാമ്യത്തിലായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കസ്റ്റഡിയിലെടുത്തത്.

Etv Bharat Unusual Bail Of SC  75 Year Old Rape Murder Convict Get Bail  Bail After 40 Years Trial  Banamali Choudhury Case  Supreme Court Special Case  75 കാരന് ജാമ്യം നൽകി സുപ്രീം കോടതി  വിചാരണ തീരാൻ 40 വർഷം  1983 ബലാൽസംഗ കൊല  അഭയ് എസ് ഓക്ക  പങ്കജ് മിത്തൽ
Unusual Bail Of Supreme Court
author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:10 PM IST

ന്യൂഡല്‍ഹി : 1983ൽ നടന്ന ബലാത്സംഗ കൊലയിൽ 40 വർഷത്തിന് ശേഷം കസ്റ്റഡിയിലെടുത്ത 75 കാരന് ജാമ്യമനുവദിച്ച് സുപ്രീം കോടതി. വിചാരണ പൂർത്തിയാകാൻ 40 വർഷമെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കൂടിയായ പ്രതിക്ക് കോടതി ജാമ്യം നൽകിയത് (Unusual Bail Of Supreme Court- 75 Year Old Rape Murder Convict Get Bail). 40 വർഷത്തോളം ജാമ്യത്തിലായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കസ്റ്റഡിയിലെടുത്തത്. ഏപ്രിലിൽ അറസ്റ്റിലായതിനുപിന്നാലെ മെയ് 17 ന് നൽകിയ ജാമ്യാപേക്ഷ കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ഇയാൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ഈ കേസിനൊരു പ്രത്യേകതയുണ്ടെന്നും വിചാരണ പൂർത്തിയാകാൻ 40 വർഷമെടുത്തെന്നും ജാമ്യമനുവദിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. "വിചാരണ തീരാനുള്ള കാലതാമസം കണക്കിലെടുത്തും, സംഭവം 1983 വർഷത്തിലാണെന്നതും പ്രതിയുടെ ഇപ്പോഴത്തെ പ്രായവും കണക്കിലെടുത്ത് അയാള്‍ക്ക് ജാമ്യം തുടരാൻ അർഹതയുണ്ട്" - കോടതി പറഞ്ഞു.

സാധാരണഗതിയിൽ സുപ്രീം കോടതിക്ക് മറ്റൊരു കോടതിയിൽ കേസ് തീർപ്പാക്കാനെടുക്കുന്ന സമയക്രമത്തെ സംബന്ധിച്ച് നിർദ്ദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. “എന്നിരുന്നാലും, ഈ കേസിന് ഒരു പ്രത്യേക സവിശേഷതയുണ്ട്, വിചാരണ അവസാനിക്കാൻ നാൽപ്പത് വർഷമെടുത്തു. അതിനാൽ നിയമാനുസൃതമായി അപ്പീൽ തീർപ്പാക്കുന്നതിന് മുൻഗണന നൽകണമെന്ന് ഞങ്ങൾ ഹൈക്കോടതിയോട് അഭ്യർഥിക്കുന്നു” - സുപ്രീം കോടതി സെപ്റ്റംബര്‍ 25 ന് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Also Read: Supreme Court On EVM Audit: 'വോട്ടിങ് മെഷീനുകളിലെ സോഴ്‌സ്‌ കോഡ് പൊതുമധ്യത്തില്‍ വയ്‌ക്കാനാവില്ല'; ഹര്‍ജി തള്ളി സുപ്രീം കോടതി

ഹർജിക്കാരൻ ബാറിലെ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഉത്തരവ് നടപ്പിലാക്കുമെന്നും അപ്പീൽ വേഗത്തിൽ തീർപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി നിരീക്ഷിച്ചു. അന്യായമായ കാരണങ്ങളാൽ സാവകാശം തേടരുതെന്നും അപ്പീൽ നേരത്തേ തീർപ്പാക്കുന്നതിന് ഹൈക്കോടതിയുമായി സഹകരിക്കണമെന്നും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. ഹർജിക്കാരന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്‌ചമൂലം കൊലക്കേസിലെ അപ്പീലിൽ വാദം കേൾക്കുന്നത് വൈകിയാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടാൻ വാദിഭാഗത്തിന് അവസരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1983 ൽ പ്രതിയുടെ ബന്ധുവായ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നതായും പിന്നീട് കണ്ടെത്തി. കേസിൽ പ്രതിയാക്കപ്പെട്ട അഭിഭാഷകൻ 1983 ൽ തന്നെ ജാമ്യമെടുത്തിരുന്നു. പിന്നീട് ഇക്കാലമത്രയും അദ്ദേഹം ജാമ്യത്തിൽ തുടരുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.