ETV Bharat / bharat

ബംഗാളില്‍ കിം ജോങ് ഉന്‍ സര്‍ക്കാര്‍; ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് - ഗിരിരാജ് സിങ്

Giriraj on ED attack: ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളും അനധികൃതമായി ബംഗാളിലേക്ക് കടന്ന റോഹിങ്ക്യൻ മുസ്ലീങ്ങളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ആരോപണം.

Giriraj on ED attack  ed team attacked  Bangal Ed attack  ed raid in tmc leaders
ed attack
author img

By ETV Bharat Kerala Team

Published : Jan 6, 2024, 10:48 AM IST

പട്‌ന : പശ്ചിമ ബംഗാളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത് (Union Minister Giriraj Singh about attack on ED officials). ടിഎംസിയ്ക്കെതിരെ ശക്തമായ വിമർശനമാണ് വെള്ളിയാഴ്‌ച കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജനാധിപത്യം നടപ്പാക്കാത്ത ഉത്തരകൊറിയൻ സർക്കാരിന് സമാനമായ സർക്കാരാണ് മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

പശ്ചിമ ബംഗാളിൽ ജനാധിപത്യം എന്നൊന്നില്ല. കിം ജോങ് ഉൻ സർക്കാറാണ് അവിടെ ഉള്ളതെന്ന് തോന്നുന്നു. അവിടെ കൊലപാതകം നടന്നാലും അതൊരു പുതുമയല്ലെന്നാണ് അധീർ രഞ്ജൻ പറഞ്ഞത്. ഇതാണ് മമത ബാനർജിയുടെ ജനാധിപത്യം എന്നാണ് ഗിരിരാജ് സിങ്ങിന്‍റെ പരാമർശം.

വ്യാഴാഴ്‌ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിൽ യാത്ര ചെയ്യുന്നതിനിടെ ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്‌തിരുന്നു. നടന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്. ആക്രമണത്തിൽ രണ്ടോ മൂന്നോ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളും ബംഗാളിലേക്ക് അനധികൃതമായി കടന്ന റോഹിങ്ക്യൻ മുസ്ലീങ്ങളുമാണെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ബംഗാളിൽ നുഴഞ്ഞുകയറിയ ടിഎംസി ഗുണ്ടകളുടെയും റോഹിങ്ക്യകളുടെയും ആക്രമണത്തിനിരയായത്. മുഖ്യമന്ത്രി മമത ബാനർജിയുടെ മൂക്കിന് താഴെയാണ് പശ്ചിമ ബംഗാളിൽ ജംഗിൾ രാജ് നിലനിൽക്കുന്നതെന്നും വെള്ളിയാഴ്‌ച ദേശീയ തലസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ബിജെപി നേതാവ് പറഞ്ഞു.

സംഭവത്തെ തുടർന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയും ടിഎംസിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലന്ന് അദ്ദേഹം പറഞ്ഞു. 'ഭരിക്കുന്ന സർക്കാരിന്‍റെ ഗുണ്ടകൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെ, സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലെന്ന് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെടാം. ഇത്തരമൊരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നില്ല' -അദ്ദേഹം പറഞ്ഞു.

അതേസമയം അധീർ രഞ്ജൻ ചൗധരി ബിജെപിയുടെ ഏജന്‍റ് ആയി പ്രവർത്തിക്കുകയാണെന്ന് വിമർശിച്ച് ടിഎംസി നേതാവ് കുനാൽ ഘോഷും രംഗത്തെത്തി. വ്യാഴാഴ്‌ച രാത്രി, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെ ബ്ലോക്ക് തല നേതാക്കളുടെ വസതിയിൽ റെയ്‌ഡ്‌ നടത്താൻ എത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘമാണ് ആക്രമണം നേരിട്ടത്. അക്രമികൾ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്‌തു.

റേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ ബോംഗാവ് മുനിസിപ്പാലിറ്റി ചെയർമാൻ ശങ്കർ അധ്യയുടെ ബംഗോണിലെ വസതിയിലും ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ വീട്ടിലും റെയ്‌ഡ്‌ നടത്തി വരികയായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

നോർത്ത് 24 പർഗാനാസ് ജില്ല പരിഷത്തിന്‍റെ ഫിഷറീസ് ആന്‍റ് അനിമൽ റിസോഴ്‌സ് ഓഫിസറും സന്ദേശ്ഖാലി 1 ബ്ലോക്ക് പ്രസിഡന്‍റുമാണ് ഷെയ്ഖ് ഷാജഹാൻ. റെയ്‌ഡ്‌ നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ അനുയായികൾ നേതാവിന്‍റെ വസതിക്ക് പുറത്ത് പ്രതിഷേധവുമായി എത്തി. പിന്നീട് ഒരു കൂട്ടം ആളുകൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

രണ്ട് ഇഡി ഉദ്യോഗസ്ഥർ ആക്രമണത്തിൽ പരിക്കേറ്റു. 'എട്ട് പേർ സംഭവസ്ഥലത്ത് എത്തി. ഞങ്ങൾ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് മാറി അവർ ഞങ്ങളെ ആക്രമിച്ചു' - ഇഡി സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി ബിജെപി നേതാക്കൾ സംഭവത്തെ അപലപിക്കുകയും ഭരണകക്ഷിയായ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു.

Also Read: ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ്‌ നടത്താനെത്തിയ ഇഡി സംഘത്തിന്‌ നേരെ ആക്രമണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.