ETV Bharat / bharat

ലഖിംപൂർ കൂട്ടക്കൊല: മുഖ്യപ്രതി ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി

സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ആശിഷ് മിശ്ര കീഴടങ്ങിയത്

Union minister Ajay Mishra's son Ashish surrenders in Lakhimpur court  ലഖിംപൂർ കൂട്ടക്കൊല  ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി  ആശിഷ് മിശ്ര കീഴടങ്ങി  ലഖിംപൂർ കൊലക്കേസ്  Lakhimpur Kheri violence case  Lakhimpur Violence  Ashish Mishra surrenders in Lakhimpur court
ലഖിംപൂർ കൂട്ടക്കൊല: മുഖ്യപ്രതി ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി
author img

By

Published : Apr 24, 2022, 5:50 PM IST

ലഖിംപൂർ: ലഖിംപൂർ കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കീഴടങ്ങി. കേസിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് കീഴടങ്ങൽ. ഏപ്രിൽ 18ന് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഒരാഴ്‌ചക്കകം കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം സുരക്ഷാ കാരണങ്ങളാൽ ആശിഷിനെ ജയിലിലെ പ്രത്യേക ബാരക്കിൽ പാർപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് പിപി സിങ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അലഹബാദ് ഹൈക്കോടതി വാഹനം ഇടിച്ചുണ്ടായ അപകടം എന്ന് ചൂണ്ടിക്കാട്ടി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. അപ്പീൽ നൽകിയതിനെത്തുടർന്ന് ഇരകളെ കേൾക്കാതെയുള്ള നടപടിയെന്നാണ് അലഹബാദ് ഹൈക്കോടതിയുടേതെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. അപ്രധാനമായ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നും അതിനാൽ ജാമ്യം റദ്ദാക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

READ MORE: ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

കഴിഞ്ഞ വർഷം ഒക്‌ടോബർ മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ആശിഷ് സഞ്ചരിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടെ ഏഴ്‌ പേർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.