ETV Bharat / bharat

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം - കൊവിഡ്

വേരിയന്‍റുകൾ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസുകളുടെ മുഴുവൻ ജീനോം സീക്വൻസിങ് തയ്യാറാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു

covid positive cases  Union Health Ministry on covid positive cases  national news  malayalam news  Union Health Ministry  covid positive cases india  actions on covid positive cases india  guidelines of covid 19 india  covid 19 india  കൊവിഡ് 19  കൊവിഡ് 19 വകഭേദങ്ങൾ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ജീനോം സീക്വൻസിങ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  കൊവിഡ് വകഭേദങ്ങൾ  പൊതുജനാരോഗ്യ നടപടികൾ  കൊവിഡ്  മൻസുഖ് മാണ്ഡവ്യ
കുതിച്ചുയർന്ന് കൊവിഡ് 19
author img

By

Published : Dec 21, 2022, 2:43 PM IST

ന്യൂഡൽഹി: ചൈനയും അമേരിക്കയും ഉൾപ്പടെ പല രാജ്യങ്ങളിലെയും കൊവിഡ് 19 കേസുകളിൽ പെട്ടെന്നുണ്ടായ വർധനവിനെ തുടർന്ന് മുൻകരുതലുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വകഭേദങ്ങൾ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസുകളുടെ മുഴുവൻ ജീനോം സീക്വൻസിങ് തയ്യാറാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഇന്ത്യൻ SARS-CoV-2-ജീനോമിക്‌സ്‌ കൺസോർഷ്യം (INSACOG) നെറ്റ്‌വർക്കിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ജപ്പാൻ, യുഎസ്എ, കൊറിയ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് 19 കേസുകൾ അടുത്തിടെ പെട്ടെന്ന് വർധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ തയ്യാറെടുപ്പിലൂടെ രാജ്യത്തെ പുതിയ കൊവിഡ് വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും അതിനാവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏറ്റെടുക്കാനും സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേഷൻ, ഉചിതമായ പെരുമാറ്റം തുടങ്ങി അഞ്ച് തന്ത്രങ്ങളിലൂടെയാണ് ഇന്ത്യയ്‌ക്ക് കൊവിഡ് വ്യാപനം ഫലപ്രദമായി തടയാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2022 ജൂണിൽ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ പുതിയ വേരിയന്‍റുകൾ നേരത്തെ തന്നെ കണ്ടെത്തൽ, നിയന്ത്രിക്കൽ, ഐസൊലേഷൻ, ടെസ്‌റ്റിങ്, സംശയാസ്‌പദമായ കേസുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യൽ എന്നിവയ്‌ക്ക് അനിവാര്യമാണ്. മറ്റു രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാജ്യത്തെ കൊവിഡ് 19 സ്ഥിതിഗതികൾ അവലോകനം ചെയ്‌തു.

ആരോഗ്യ സെക്രട്ടറിമാരായ ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്‌ടർ ജനറൽ രാജീവ് ബഹൽ, നീതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോൾ, പ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘം (എൻടിജിഐ) ചെയർമാൻ എൻ എൽ അറോറ എന്നിവരുൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.