ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് 'പ്രധാനമന്ത്രി വികസന പദ്ധതി' ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇത് 'വൈബ്രന്‍റ് വില്ലേജ് പദ്ധതി'യുടെ കീഴിൽ വരും.
ALSO READ: Live Updates | കേന്ദ്ര ബജറ്റ് 2022; രാജ്യം കാതോർക്കുന്നു, പ്രഖ്യാപനങ്ങള്‍ എന്തൊക്കെ?
ആരോഗ്യത്തിലും അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്തെ 112 പ്രധാന ജില്ലകളിൽ 95 ശതമാനവും പുരോഗതി കൈവരിച്ചു. ദേശീയ ഇൻഫ്രാസ്‌ട്രക്‌ചര്‍ പൈപ്പ് ലൈനിലെ ബന്ധപ്പെട്ട ഏഴ് പദ്ധതികൾ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുമായി യോജിപ്പിക്കും. എല്ലാ തപാൽ ഓഫീസുകളെയും കോർ ബാങ്കിങ് സംവിധാനമാക്കുമെന്നും ധനമന്ത്രി.