കാബൂള്‍: പ്രശസ്ത ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. അഫ്ഗാനില്‍ മാധ്യമപ്രവർത്തനത്തിന് ഭീഷണിയുണ്ട്. ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എന്നിന്‍റെ അസിസ്റ്റന്‍സ് മിഷന്‍(യു.എന്‍.എ.എം.എ) ട്വീറ്റ് ചെയ്തു.
അഫ്ഗാനില്‍ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികെളെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണിത്. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് ഭരണകൂടം അന്വേഷിക്കണമെന്നും ഐക്യരാഷ്ട്രസഭ ഉന്നയിച്ചു. റോയിട്ടേഴ്സിനു വേണ്ടി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നടന്ന അപകടത്തിലായിരുന്നു മരണം.
അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്ഥാനും അഫ്ഗാനിസ്താനും ഏറ്റുമുട്ടുന്ന പ്രദേശമാണ് സ്പിന്‍ ബൊല്‍ദാക്. സ്പിന്നില്‍ നിന്നും അടുത്തിടെ സിദ്ധിഖി പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. 2007ല്‍ ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സ് ബിരുദം നേടിയ അദ്ദേഹം ദൃശ്യമാധ്യമ രംഗത്തായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2010ഓടെ ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കടക്കുകയായിരുന്നു.
ALSO READ: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു