ന്യൂഡൽഹി: യുക്രൈനില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയത്തിക്കാൻ ഇന്ത്യ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ അയയ്‌ക്കും. റൊമാനിയൻ തലസ്ഥാനമായ ബുഷാറെസ്റ്റിലേക്കാണ് വിമാനങ്ങൾ അയയ്ക്കുക. റോഡ് മാർഗം ഇവരെ യുക്രൈനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുഷാറെസ്റ്റിലെത്തിച്ചാണ് വിമാനങ്ങളില്‍ രാജ്യത്തേക്ക് കയറ്റിവിടുക. കേന്ദ്രസര്‍ക്കാരന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ALSO READ: കടന്നുകയറി റഷ്യ, യുദ്ധദുരിതത്തില്‍ യുക്രൈൻ; 137 മരണം, 300-ലധികം പേർക്ക് പരിക്ക്
യുക്രൈനിലെ വ്യോമാതിർത്തി അടച്ച സാഹചര്യത്തിലാണ് ആളുകളെ ബുഷാറെസ്റ്റിൽ എത്തിക്കുന്നത്. എല്ലാ രാജ്യത്തേക്കുമുള്ള വിമാനങ്ങള്‍ ഇവിടെനിന്നുമാണ് പൗരന്മാരെ കയറ്റിയയക്കുന്നത്. ദൗത്യംസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എയർ ഇന്ത്യ തയ്യാറായില്ല. ഏകദേശം 20,000 ഇന്ത്യക്കാർ നിലവിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.