ഭുവനേശ്വർ: യുകെയിൽ നിന്ന് ഒഡീഷയിലെത്തിയ 34 വയസുക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷനാണ് ഈ വിവരം അറിയിച്ചത്.ഡിസംബർ 18 നാണ് ഇയാൾ യുകെയിൽ നിന്നെത്തിയത്. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അടുത്തിടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുടെ വിവരങ്ങൾ പങ്കു വയ്ക്കാനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച യുകെയിൽ കൊവിഡ് വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെ്യ്തിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.