ഉഡുപ്പി/ കർണാടക: ഹിജാബ് ധരിക്കാൻ അനുവാദിക്കാത്തതിനെ തുടർന്ന് ക്ലാസ് ബഹിഷ്‌കരിച്ച് കോളജ് വിദ്യാർഥികൾ. ഉഡുപ്പിയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളജിലെ വിദ്യാർഥികളാണ് ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ക്ലാസ് ബഹിഷ്‌കരിച്ചത്. നാല് ആഴ്‌ചകളായി വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കാതെ പ്രതിഷേധ രംഗത്തുണ്ട്.
ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നത് വിവേചനമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആറോളം വിദാർഥികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ക്ലാസ് മുറികളിലെ ഡ്രസ് കോഡ് സംബന്ധിച്ച് തൽസ്ഥിതി തുടരാൻ കോളജ് വികസന സമിതി ചെയർമാനും ഉഡുപ്പി എംഎൽഎയുമായ രഘുപതി ഭട്ട് നേരത്തെ വ്യക്‌തമാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കോളജുകളിലെ ഡ്രസ് കോഡ് പഠിക്കാനായി വകുപ്പ് ഉന്നതതല സമിതിയെ ഇതിനകം രൂപീകരിച്ചിട്ടുണ്ട്.
READ MORE: കൈകളെന്തിന്, ഇച്ഛാശക്തി പോരെ..! പെരിയാര്‍ നീന്തിക്കയറി അസീം