ETV Bharat / bharat

Udhayanidhi Stalin Praises RDX 'അഭിനന്ദനങ്ങള്‍! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചിത്രം'; ആര്‍ഡിഎക്‌സിനെ പുകഴ്‌ത്തി ഉദയനിധി സ്‌റ്റാലിന്‍ - RDX actors says thanks to Udhayanidhi Stalin

RDX actors says thanks to Udhayanidhi Stalin ആര്‍ഡിഎക്‌സിനെ പ്രകീര്‍ത്തിച്ച ഉദയനിധി സ്‌റ്റാലിന് നന്ദി അറിയിച്ച് ആര്‍ഡിഎക്‌സ് താരങ്ങളും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെ ഉദയനിധിയുടെ പോസ്‌റ്റ് പങ്കുവച്ചുകൊണ്ടാണ് നന്ദി അറിയിച്ച് താരങ്ങള്‍ രംഗത്തെത്തിയത്.

Udhayanidhi Stalin praises RDX  Udhayanidhi Stalin  RDX  അഭിനന്ദനങ്ങള്‍  ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചിത്രം  മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചിത്രം  ആര്‍ടിഎക്‌സിനെ പുകഴ്‌ത്തി ഉദയനിധി സ്‌റ്റാലിന്‍  ഉദയനിധി സ്‌റ്റാലിന്‍  ആര്‍ഡിഎക്‌സ്  ഉദയനിധി സ്‌റ്റാലിന് നന്ദി  ഉദയനിധി സ്‌റ്റാലിന്‍  RDX actors says thanks to Udhayanidhi Stalin  Shane Nigam
Udhayanidhi Stalin praises RDX
author img

By ETV Bharat Kerala Team

Published : Aug 30, 2023, 7:36 PM IST

ഷെയിന്‍ നിഗം, നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ആക്ഷന്‍ ചിത്രം 'ആര്‍ഡിഎക്‌സി'ന് (റോബര്‍ട്ട് ഡോണി സേവ്യര്‍) അഭിനന്ദനങ്ങളുമായി നടനും തമിഴ്‌നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍ (Udhayanidhi Stalin). സോഷ്യല്‍ മീഡിയയിലൂടെയാണ് 'ആര്‍ഡിഎക്‌സി'നെ (RDX) അഭിനന്ദിച്ച് ഉദയനിധി സ്‌റ്റാലിന്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ മികച്ച ആക്ഷന്‍ ചിത്രമാണ് 'ആര്‍ഡിഎക്‌സ്' എന്നാണ് ഉദയനിധി സ്‌റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'ആര്‍ഡിഎക്‌സ് മലയാളം സിനിമ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല / ആക്ഷന്‍ സിനിമ! തിയേറ്ററില്‍ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്‌ക്കൂ... ആര്‍ഡിഎക്‌സ് ടീമിന് അഭിനന്ദനങ്ങള്‍' -ഉദയനിധി സ്‌റ്റാലിന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

അതേസമയം ഉദയനിധി സ്‌റ്റാലിന് നന്ദി അറിയിച്ച് 'ആര്‍ഡിഎക്‌സ്' താരങ്ങളും രംഗത്തെത്തി. 'വളരെ നന്ദി സര്‍. ആര്‍ഡിഎക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.' -ഇപ്രകാരമാണ് നീരജ് മാധവിന്‍റെ പോസ്‌റ്റ്.

ഉദയനിധിയ്‌ക്ക് നന്ദി പറഞ്ഞ് ആന്‍റണി വര്‍ഗീസും രംഗത്തെത്തി. 'നന്ദി സര്‍' -എന്ന് കുറിച്ച് കൊണ്ട് ഉദയനിധിയുടെ പോസ്‌റ്റ് ആന്‍റണി വര്‍ഗീസ് തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചു. 'വളരെ നന്ദിയുണ്ട് സര്‍' -എന്ന് കുറിച്ച് കൊണ്ട് ഷെയിന്‍ നിഗവും രംഗത്തെത്തി. ഷെയിനും ഉദയനിധിയുടെ എഫ്‌ബി പോസ്‌റ്റ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആറ് ദിനം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദര്‍ശന ദിനത്തില്‍ ഏകദേശം 1.25 കോടി രൂപയാണ് സിനിമ നേടിയത്. കഴിഞ്ഞ ദിവസം വരെ 14 കോടിയോളം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം ലോകമെമ്പാടുമായി 24 കോടി രൂപയോളം 'ആര്‍ഡിഎക്‌സ്' ഇതുവരെ സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പറയുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് (Nahas Hidhayath) സംവിധാനം ചെയ്‌ത സിനിമയുടെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സാണ് (RDX OTT rights on Netflix) സ്വന്തമാക്കിയത്. തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ സിനിമയുടെ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്‌സ്‌ വന്‍ തുകയ്‌ക്ക് സ്വന്തമാക്കിയിരുന്നു. അതേസമയം തുക സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയായി തിയേറ്ററുകളില്‍ എത്തിയ 'ആര്‍ഡിഎക്‌സി'ല്‍ അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ് ആക്ഷൻ രംഗങ്ങളാണുള്ളത്. അൻപറിവാണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

'ആര്‍ഡിഎക്‌സ്‌' പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ബൈജു, ബാബു ആന്‍റണി, മാല പാര്‍വതി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്‌മി സെബാസ്റ്റ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങും നിര്‍വഹിച്ചു. മനു മഞ്ജിത്തിന്‍റെ ഗാന രചനയില്‍ സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി മനോഹര സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: RDX song| സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം ഹലബല്ലു ഹൂക്ക് സ്‌റ്റെപ്പുകളുമായി ഷെയ്‌നും നീരജ് മാധവും ആന്‍റണി വര്‍ഗീസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.