മുംബൈ : മുംബൈയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉദ്ഘാടനം ചെയ്തു. ചാർകോപ്പ് കാർ ഷെഡിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെയും മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഡ്രൈവറില്ലാ മെട്രോയുടെ ട്രയൽ റൺ 2021 ഫെബ്രുവരിയിൽ നടത്തും.
മെട്രോ 2 എ, മെട്രോ 7 റൂട്ടുകളില്‍ ഇവ പ്രവർത്തിപ്പിക്കും. അടുത്ത മെയ് മാസത്തിലാണ് യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ മെട്രോയില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക. ബംഗളൂരു ആസ്ഥാനമായുള്ള ബിഎംഎല്ലാണ് മെട്രോ കോച്ചുകൾ നിർമ്മിക്കുന്നത്. കരാർ പ്രകാരം 84 മെട്രോ കാറുകളാണ് കമ്പനി നിർമ്മിക്കുക.