ETV Bharat / bharat

ഉദയ്‌പൂർ കൊലപാതകം: തീവ്രവാദ സംഘടനയുടെ പങ്ക് നിഷേധിച്ച് എൻഐഎ

പ്രതികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നത് മാധ്യമ സൃഷ്‌ടിയും ഊഹാപോഹങ്ങളും മാത്രമാണെന്ന് ദേശീയ അന്വേഷണ ഏജൻസി.

Udaipur murder NIA  terrorist organization involvement in udaipur murder  ഉദയ്‌പൂർ കൊലപാതകം തീവ്രവാദ സംഘടന  തീവ്രവാദ സംഘടനയുടെ പങ്ക് നിഷേധിച്ച് എൻഐഎ  ദേശീയ അന്വേഷണ ഏജൻസി കനയ്യലാൽ വധക്കേസ്
ഉദയ്‌പൂർ കൊലപാതകം: തീവ്രവാദ സംഘടനയുടെ പങ്ക് നിഷേധിച്ച് എൻഐഎ
author img

By

Published : Jul 1, 2022, 8:46 PM IST

ഉദയ്‌പൂർ (രാജസ്ഥാൻ): ഉദയ്‌പൂർ കനയ്യ ലാൽ വധക്കേസിൽ തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന രാജസ്ഥാൻ പൊലീസിന്‍റെ വാദം തള്ളി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രതികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നത് മാധ്യമ സൃഷ്‌ടിയും ഊഹാപോഹങ്ങളും മാത്രമാണ്. കൊലപാതകത്തിൽ ഒരു തീവ്രവാദി സംഘടനക്കും പങ്കില്ല. എന്നാല്‍ ഏതെങ്കിലും ഗ്യാങ് ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി.

പ്രതികളുടെ സംഘത്തിൽ നിരവധി പേർ ഉണ്ടാകുമെന്നും എൻഐഎ അറിയിച്ചു. ഒരു ഇൻസ്‌പെക്‌ടർ ജനറലിന്‍റെയും ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ റാങ്കിലുള്ള ഓഫിസറുടെയും മേൽനോട്ടത്തിൽ ആറ് മുതൽ പത്ത് പേർ വരെ ഉൾപ്പെട്ട എൻഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

തീവ്രവാദ ബന്ധം ആരോപിച്ച് മുഖ്യമന്ത്രി: നേരത്തെ, തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പ്രതികളിലൊരാളായ റിയാസ് അട്ടാരിക്ക് പാക് ഭീകരസംഘടനയായ ദഅ്‌വത്ത്-ഇ-ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി രാജേന്ദ്ര യാദവ് പറഞ്ഞു. രാജസ്ഥാൻ ഡിജിപി എം.എൽ ലാതറും ഭീകരവാദ ബന്ധം ഉന്നയിച്ചിരുന്നു. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കനയ്യലാലിനെ തലയറുത്ത് കൊലപ്പെടുത്തിയതെന്നാണ് ലാതർ പറഞ്ഞത്. വ്യാഴാഴ്‌ച കനയ്യ ലാലിന്‍റെ കുടുംബത്തെ കാണാൻ ഉദയ്‌പൂരിലെത്തിയ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആക്രമണത്തെ ഭീകരവാദ പ്രവർത്തനം എന്ന് വിശേഷിപ്പിക്കുകയും പ്രതികളുടെ വിദേശബന്ധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു.

രണ്ട് പേർ കൂടി അറസ്റ്റിൽ: കേസിൽ മുഹ്‌സിൻ, ആസിഫ് എന്നിവർ കൂടി അറസ്റ്റിലായതായി ഐജി പ്രഫുല്ല കുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിലും തയാറെടുപ്പുകളിലും പങ്കെടുത്തവരാണ് ഇവർ. കൂടാതെ മൂന്ന് പേരെ കൂടി ചോദ്യം ചെയ്‌തുവരികയാണ്.

കനയ്യ ലാലിന്‍റെ പരിക്കുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം കേസിൽ രജിസ്റ്റർ ചെയ്‌ത വകുപ്പുകൾ വർധിപ്പിച്ചു. കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തതിന് പിന്നാലെ ആയുധ നിയമവും കേസിൽ ചേർത്തു. ഗൂഢാലോചന നടത്തിയവരുടെ പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷം സെക്ഷൻ 120ബി കേസിൽ ചേർത്തു. സെക്ഷൻ 307, മാരകമായ മുറിവുകൾ ഏൽപ്പിച്ചതിന് സെക്ഷൻ 326 എന്നിവയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദയ്‌പൂർ ഐജിയായി പ്രഫുൽ കുമാർ: കൊലപാതകത്തിന് പിന്നാലെ ഉദയ്‌പൂർ റേഞ്ച് ഐജിയായിരുന്ന ഹിംഗ്‌ലാജ് ദാനെയും എസ്‌പി മനോജ് കുമാറിനെയും സ്ഥലം മാറ്റിയിരുന്നു. പ്രഫുൽ കുമാർ ആണ് പുതിയ ഉദയ്‌പൂർ ഐജി. വികാസ്‌ ശർമ പുതിയ എസ്‌പിയാകും. കനയ്യ ലാലിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച അശ്രദ്ധയുടെ പേരിൽ എസ്എച്ച്ഒ ഗോവിന്ദ് സിങ്, എഎസ്ഐ ഭൻവർലാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. 10 ജില്ലകളിലെ എസ്പിമാരെയും സർക്കാർ സ്ഥലം മാറ്റി.

പ്രതികളെ അജ്‌മീർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റി: കനയ്യ ലാൽ കൊലപാതകക്കേസ് പ്രതികളായ റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവരെ അജ്‌മീറിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റി. എൻഐഎയുടെ 10 അംഗ സംഘം ഇവരെ ഇവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജയ്പൂരിലെ പ്രത്യേക എൻഐഎ കോടതിയിൽ ഇരുവരെയും ഹാജരാക്കാനുള്ള വാറന്റിനായി എൻഐഎ സംഘം ജയ്‌പൂർ കോടതിയിൽ അപേക്ഷ നൽകും. ജൂൺ 28നാണ് ബിജെപി നേതാവ് നുപുർ ശർമയെ പിന്തുണച്ചതിന്‍റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പ്രതികൾ പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികൾ സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ 2611: കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട ബൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. മുഖ്യപ്രതി റിയാസിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്കിന്‍റെ നമ്പർ 2611 ആയിരുന്നു. ഉദയ്‌പൂർ ആർടിഒ ഓഫിസിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്‌തത് എന്നാണ് വിവരം. മുംബൈ ആക്രമണത്തിന്‍റെ തീയതിയാണ് 26 11 എന്നത്. RJ 27A S 2611 ആണ് പ്രതിയുടെ വാഹന നമ്പർ. 5000 രൂപ നൽകിയാണ് പ്രതി ഈ വാഹന നമ്പർ സ്വന്തമാക്കിയതെന്നാണ് വിവരം. 2014ൽ വാങ്ങിയ വാഹനത്തിന്‍റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ല.

സർക്കാർ ജോലി വാഗ്‌ദാനത്തിൽ ആശയക്കുഴപ്പം: മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയപ്പോൾ കനയ്യ ലാലിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായവും ഒരു കുട്ടിക്ക് സർക്കാർ ജോലിയും വാഗ്‌ദാനം ചെയ്‌തിരുന്നു. സംഭവം നടന്ന ആദ്യ ദിവസം കനയ്യ ലാലിന്‍റെ രണ്ട് കുട്ടികൾക്കും കരാർ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഭരണകൂടം പറഞ്ഞിരുന്നു. പിന്നീടാണ് ഒരു കുട്ടിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വ്യാഴാഴ്‌ച വീട്ടിലെത്തി അനുശോചനം അറിയിച്ച ചീഫ് സെക്രട്ടറി ഉഷ ശർമ രണ്ട് കുട്ടികൾക്കും സർക്കാർ ജോലി നൽകുമെന്ന് അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെയും ഭരണകൂടത്തിന്‍റെയും മുഖ്യമന്ത്രിയുടെയും പ്രസ്‌താവനകളിലെ വൈരുധ്യം കുടുംബത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി. കനയ്യ ലാലിന്‍റെ രണ്ട് മക്കൾക്കും സർക്കാർ ജോലി ലഭിക്കണമെന്ന് മൂത്ത മകൻ യഷ് ഇടിവി ഭാരതിനോട് പറഞ്ഞു. കുടുംബത്തിലെ ഏക വരുമാന സ്രോതസായിരുന്നു കനയ്യ ലാൽ. അതിനാൽ രണ്ട് മക്കൾക്കും സർക്കാർ ജോലി നൽകണമെന്ന് ഭാര്യ യശോദ ആവശ്യപ്പെട്ടു. 20കാരനായ യഷ് ബികോം രണ്ടാം വർഷ വിദ്യാർഥിയാണ്. 18കാരനായ രണ്ടാമത്തെ മകൻ തരുൺ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.