ETV Bharat / bharat

പിറന്നാൾ ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ വെടിയേറ്റ് മരിച്ചു

പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ചിലർ കേക്ക് മറ്റുള്ളവരുടെ മുഖത്ത് പുരട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

two shot dead at birthday party in Amritsar  shot dead  birthday party  shot dead at birthday party  Amritsar  രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു  കൊല്ലപ്പെട്ടു  പിറന്നാൾ ആഘോഷം  സംഘർഷം  പിറന്നാൾ കേക്ക്
അമൃത്‌സറിൽ പിറന്നാൾ ആഘോഷത്തിനിടെ സംഘർഷം; രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു
author img

By

Published : Aug 19, 2021, 3:12 PM IST

Updated : Aug 19, 2021, 4:03 PM IST

ചണ്ഡീഗഡ്: പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചു. മണി സുനിയാര, വിക്രം സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. അമൃത്‌സർ മജിത റോഡിലെ റസ്റ്റോറന്‍റിലാണ് സംഭവം. തരുൺപ്രീത് സിങ് എന്നയാൾ നൽകിയ പാർട്ടിയ്ക്കിടയിലാണ് സംഭവം നടന്നത്.

30 ഓളം സുഹൃത്തുക്കളെ പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ചിലർ കേക്ക് മറ്റുള്ളവരുടെ മുഖത്ത് പുരട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ ക്ഷണിക്കപ്പെട്ടവരിൽ ഒരാൾ തോക്കെടുത്ത് രണ്ട് പേരെ വെടിവയ്ക്കുകയായിരുന്നു.

Also Read: പശ്ചിമ ബംഗാൾ അക്രമം : സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

വെടിയേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരിൽ അഞ്ചുപേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.

Last Updated : Aug 19, 2021, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.