ETV Bharat / bharat

ഡൽഹിയിൽ പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങിയ രണ്ട് കർഷകർ റോഡപകടത്തിൽ മരിച്ചു - റോഡപകടത്തിൽ മരിച്ചു

ഡൽഹി അതിർത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലത്ത് നിന്ന് പട്യാലയിലേക്ക് മടങ്ങുകയായിരുന്ന കർഷകരാണ്‌ ചൊവ്വാഴ്‌ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്‌

ഡൽഹി  രണ്ട് കർഷകർ  റോഡപകടത്തിൽ മരിച്ചു  Punjab farmer
ഡൽഹിയിൽ നിന്ന് മടങ്ങിയ രണ്ട് കർഷകർ റോഡപകടത്തിൽ മരിച്ചു
author img

By

Published : Dec 15, 2020, 3:43 PM IST

ചണ്ഡീഗഡ്‌: ഹരിയാനയിലെ കർണാൽ ജില്ലയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക്‌ ഇടിച്ച് രണ്ട് കർഷകർ മരിച്ചു. ഡൽഹി അതിർത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലത്ത് നിന്ന് പട്യാലയിലേക്ക് മടങ്ങുകയായിരുന്ന കർഷകരാണ്‌ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്‌. സംഭവത്തിൽ ഒരാൾക്ക്‌ പരിക്കേറ്റു‌‌. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന്‌ ആയിരക്കണക്കിന് കർഷകരാണ്‌ രണ്ടാഴ്ചയായി ഡൽഹിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.