ഉദയ്‌പൂര്‍: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ 11 വയസുകാരിയെ അര്‍ധസഹോദരങ്ങള്‍ (കസിന്‍സ്) കൂട്ടബലാത്സംഗം ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ അംബാമാതാ പൊലീസ് കേസെടുത്തു. അമ്മയ്‌ക്ക് ശസ്‌ത്രക്രിയ നടക്കുന്നതിനാല്‍ ബന്ധുവിന്‍റെ വീട്ടില്‍ പെണ്‍കുട്ടിയും മൂത്ത സഹോദരിയും താമസിച്ചിരുന്ന സമയത്തായിരുന്നു സംഭവം.
ക്രൂരമായി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായത് ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയ്‌ക്കിടെ പീഡന വിവരം കുട്ടി ഡോക്‌ടറോട് തുറന്നുപറഞ്ഞു.
പെണ്‍കുട്ടയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായെന്ന് ഡോക്‌ടര്‍മാര്‍: ആന്‍റിയുടെ വീട്ടിലെത്തിയ കുട്ടിയെ അര്‍ധ സഹോദരങ്ങള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ തങ്ങള്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രവീന്ദ്ര ചരണ്‍ പറഞ്ഞു. പെണ്‍കുട്ടി രക്തം വാര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൂത്ത സഹോദരി ആദ്യം കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോക്‌ടര്‍ ഉടന്‍ തന്നെ പന്നാധയ് സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്ക് നിര്‍ദേശിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരി അര്‍ധസഹോദരങ്ങള്‍ക്കെതിരെ അംബാതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജൂണ്‍ 13ന് എംബി ആശുപത്രിയിലാണ് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ശസ്‌ത്രക്രിയ നടന്നത്.
ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്‌തു: അതേസമയം, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്‌റ്റഗ്രാം സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്‌തു. അഹമ്മദാബാദിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉര്‍വേശ് സുതാര്‍, ചിരാഗ് പട്ടേല്‍ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പത്താം ക്ലാസ് പരീക്ഷ വിജയിച്ച പെണ്‍കുട്ടിയ്‌ക്ക് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. പുതിയ ഫോണ്‍ ലഭിച്ച ശേഷം പെണ്‍കുട്ടി ഇന്‍സ്‌റ്റഗ്രാമില്‍ അക്കൗണ്ട് തുറക്കുകയും നിരവധി സുഹൃത്തുക്കളെ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിലെ രണ്ട് പേരായിരുന്നു പിടിയിലായത്.
പെണ്‍കുട്ടിയെ നേരില്‍ പരിചയപ്പെട്ട ശേഷം പ്രതികളിലൊരാള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ശേഷം അശ്ലീല വീഡിയോകള്‍ നിര്‍മിക്കുകയും ശാരീരിക ബന്ധം തുടര്‍ന്നില്ലെങ്കില്‍ വീഡിയോകള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ആവര്‍ത്തിച്ചുള്ള ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പ്രതിയെ ബ്ലോക്ക് ചെയ്‌തു. എന്നാല്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനോട് ഫോണ്‍ നമ്പര്‍ പങ്കിടാന്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചതിന് ശേഷം പ്രതികളിലൊരാളായ ചിരാഗ് അവളെ വീട്ടിലേയ്‌ക്ക് വരാന്‍ നിര്‍ബന്ധിക്കുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം, ശാരീരിക ബന്ധം തുടരുമെന്നും കുടുംബത്തെ അറിയിച്ചാല്‍ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കിടുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ശേഷം, മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അറസ്‌റ്റിലായ പ്രതികളെ പൊലീസ് നിലവില്‍ ചോദ്യം ചെയ്‌തുവരികയാണ്.