ETV Bharat / bharat

ശ്രീനഗറിൽ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറും സഹായിയും കൊല്ലപ്പെട്ടു - ജമ്മു കശ്‌മീർ

ശ്രീനഗറിലെ മാലൂറ പാരിംപോറയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

Two militants killed Maloora encounter  Maloora encounter  crpf encounter  ശ്രീനഗറിൽ ഏറ്റുമുട്ടൽ  ജമ്മു കശ്‌മീർ  സിആർപിഎഫ്
ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറും സഹായിയും കൊല്ലപ്പെട്ടു
author img

By

Published : Jun 29, 2021, 8:24 AM IST

Updated : Jun 29, 2021, 9:14 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറും സഹായിയും കൊല്ലപ്പെട്ടു. ശ്രീനഗറിലെ മാലൂറ പാരിംപോറയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്ന് സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേനയെ ഹൈവേയിൽ വിന്യസിപ്പിച്ചിരുന്നതായി ഐജി വിജയ് കുമാർ പറഞ്ഞു.

ഹൈവേയിലെ പരിശോധനയ്‌ക്കിടെ വാഹനത്തിലുള്ള ഒരാൾ ഗ്രാനേഡ് എടുക്കാൻ ശ്രമിക്കുകയും ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ സേന കസ്റ്റഡിയിലെടുക്കുകയും പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത ഒരാൾ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ അബ്രാർ ആണെന്ന് തിരിച്ചറിഞ്ഞു. പിസ്റ്റളും ഗ്രനേഡുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി.

  • Top LeT commander Abrar, who was arrested y'day, disclosed during interrogation that he had kept his AK-47 rifle in a house. When the party was entering the house to recover the weapon, one of his associate hiding inside the house fired on the party: IGP Kashmir Vijay Kumar pic.twitter.com/rkWtzzIAyo

    — ANI (@ANI) June 29, 2021 " class="align-text-top noRightClick twitterSection" data=" ">

ഏറ്റുമുട്ടലിലേക്കുള്ള വഴി..

ചോദ്യം ചെയ്യലിൽ മാലൂറയിലുള്ള വീട്ടിൽ എകെ-47 സൂക്ഷിച്ചിരിക്കുകയാണെന്ന് അബ്രാർ പറഞ്ഞു. പിന്നീട് തിരച്ചിലിനായി ഇയാളെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ സംഘത്തെ അബ്രാറിന്‍റെ സഹായി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ഇവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അബ്രാറും സഹായിയും കൊല്ലപ്പെടുകയും ചെയ്‌തു. രണ്ട് എകെ 47 റൈഫിളുകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. മറ്റ് തീവ്രവാദികളുമായി ചേർന്ന് സുരക്ഷ ഉദ്യോഗസ്ഥർ, സാധാരണക്കാർ തുടങ്ങി നിരവധി പേർ കൊല്ലപ്പെട്ട കേസുകളിൽ പങ്കാളിയാണ് അബ്രാറെന്ന് ഐജി കൂട്ടിച്ചേർത്തു.

READ ALSO: കേരള അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന് പ്രചാരണം; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദ്യൂരപ്പ

Last Updated : Jun 29, 2021, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.