ETV Bharat / bharat

ഇന്ത്യയില്‍ 200 കടന്ന് ഒമിക്രോണ്‍ രോഗികള്‍; 5,326 പേര്‍ക്ക് കൊവിഡ് - ഒമിക്രോണ്‍ കണക്ക്

തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ രോഗ ബാധിതരുടെ കണക്ക്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 54 വീതം.

ഇരുന്നൂറ് കടന്ന് കൊവിഡ് രോഗികള്‍; 5,326 പേര്‍ക്ക് കൊവിഡ്

author img

By

Published : Dec 21, 2021, 12:20 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 200 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 77 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.

ഇരു സംസ്ഥാനങ്ങളിലും 54 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ രോഗ ബാധിതരുടെ കണക്ക്.

Also Read: ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം

അതിനിടെ രാജ്യത്ത് 5,326 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 581 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,47,52,164 കടന്നു.

സജീവ കേസുകൾ 79,097 ആയി കുറഞ്ഞു. 453 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,78,007 ആയി ഉയർന്നു. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.40 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.