ETV Bharat / bharat

തമിഴ്‌നാട്ടില്‍ രണ്ടിടത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തു; മരിച്ചത് നഴ്‌സിങ്, ബി.കോം വിദ്യാര്‍ഥിനികള്‍ - തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ

ചെന്നൈയില്‍ ഈറോഡ് സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയും വില്ലുപുരത്ത് ബി.കോം വിദ്യാര്‍ഥിനിയുമാണ് ആത്മഹത്യ ചെയ്‌തത്

two girls committed suicide in two places in tamil nadu  suicides in Tamil Nadu  two students committed suicide in two places in tamil nadu  തമിഴ്‌നാട്ടില്‍ രണ്ടിടത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തു  തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ  തമിഴ്‌നാട്ടിലെ ആത്മഹത്യകള്‍
തമിഴ്‌നാട്ടില്‍ രണ്ടിടത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തു; മരിച്ചത് നഴ്‌സിങ്, ബി.കോം വിദ്യാര്‍ഥിനികള്‍
author img

By

Published : Jul 31, 2022, 3:26 PM IST

ചെന്നൈ (തമിഴ്‌നാട്): തമിഴ്‌നാട്ടില്‍ രണ്ടിടത്തായി വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയും, വില്ലുപുരത്ത് ബി.കോം വിദ്യാര്‍ഥിനിയുമാണ് ആത്മഹത്യ ചെയ്‌തത്. ചെന്നൈ തിരുവെക്കാട് നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ കോളജിനോട് ചേര്‍ന്ന ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ഥിനി ഈറോഡ് സ്വദേശിനിയാണ്. ഇന്നലെയായിരുന്നു(30.07.2022) സംഭവം. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പെണ്‍കുട്ടി അവരെ മടക്കിയയച്ചു.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത നിലയിലായിരുന്നു. കോളജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവെക്കാട് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുകയാണ് പൊലീസ്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. വില്ലുപുരത്ത് രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്. ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ അമ്മ അനുവദിക്കാതിരുന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്.

ശസ്‌ത്രക്രിയയെ തുടര്‍ന്ന് വില്ലുപുരം മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ വരികയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായും എന്നാല്‍ ആശുപത്രിയിലേക്ക് ചെല്ലാന്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.