ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെത് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു. ഐടി നിയമനം ഉടന്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേതാക്കളായ ഗോപാൽ കൃഷ്‌ണ, അരുൺ കുമാർ, സുരേഷ് സോണി, സുരേഷ് ബി ജോഷി തുടങ്ങിയവരുടെ 2019 ൽ വെരിഫിക്കേഷൻ ചെയ്‌ത അക്കൗണ്ടുകളുടെ ബ്ലൂടിക്കാണ് ട്വിറ്റര്‍ നീക്കം ചെയ്‌തത്.
Read more: ട്വിറ്റർ വീണ്ടും... മോഹൻ ഭഗവതിന്‍റെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക്ക് നീക്കം ചെയ്‌തു
നേരത്തെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും വെരിഫിക്കേഷൻ ബാഡ്‌ജ് നീക്കം ചെയ്‌തതിന് പിന്നാലെയാണിത്. എന്നാല്‍ ഇത് പിന്നീട് പുനസ്ഥാപിച്ചിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതാണ് ബ്ലൂടിക്ക് വെരിഫിക്കേഷൻ ബാഡ്‌ജ്. ഒരു അക്കൗണ്ടിന് വെരിഫിക്കേഷൻ ബാഡ്‌ജ് ലഭിക്കണമെങ്കിൽ അത് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.