പൂനെ : ശിവസേന നേതാവ് രഘുനാഥ് കുച്ചിക് തന്നെ ബലാത്സംഗം ചെയ്തെന്നാരോപിച്ച 22കാരി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ബിജെപി മഹാരാഷ്‌ട്ര വനിതാവിഭാഗം വൈസ് പ്രസിഡന്‍റ് ചിത്ര വാഗ് തന്നെ ഗോവയിലേക്ക് തട്ടിക്കൊണ്ടുപോയെന്നും ആത്മഹത്യാ കുറിപ്പ് എഴുതാൻ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. പൂനെയിലെ ശിവാജി നഗർ പോലീസ് സ്‌റ്റേഷനിലാണ് രഘുനാഥ് കുച്ചിക്കെതിരെ യുവതി ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയത്.
വിഷയത്തില്‍ യുവതി പറയുന്നതിങ്ങനെ."ഞങ്ങൾക്കിടയിൽ സംഭവിച്ചത് സത്യമാണ്, പക്ഷേ പരാതിപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്‍റെ ഒരു അമ്മാവന്‍ വഴിയാണ് ബിജെപി നേതാവ് ചിത്ര വാഗിനെ ബന്ധപ്പെട്ടത്. ഇവരുടെ സമ്മർദം മൂലമാണ് എനിക്ക് പരാതി നൽകേണ്ടി വന്നത്.
കേസ് ഫയൽ ചെയ്യാൻ സമ്മർദം ചെലുത്തുകയും വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു, തന്നെ മയക്കമരുന്ന് കുത്തിവയ്ക്കുകയും ദിവസങ്ങളോളം തടവിലിടുകയും ചെയ്‌തു. ഗോവയില്‍ കൊണ്ടുപോയ ശേഷം ഒടുവിൽ പൂനെ റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു'' - യുവതി പറഞ്ഞു.
അതേസമയം യുവതിയുടെ ആരോപണങ്ങള്‍ തള്ളി ചിത്ര വാഗ് രംഗത്തെത്തി. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു.