ETV Bharat / bharat

'പ്രൊജക്‌ട് ചീറ്റ'; ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഇന്ത്യന്‍ മണ്ണില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ ആദ്യ ബാച്ചെത്തി അഞ്ച് മാസത്തിന് ശേഷമാണിത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ നിന്ന് 12 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച് ക്വാറന്‍റൈനിലാക്കി

cheeta  project cheeta  twelve more cheetahs from south africa  cheetahs from south africa reached  kuno national park  Madhya Pradesh kuno national park  Namibia  translocation of cheetah  cheetah extinct  Narendra Modi  Shivraj Singh Chouhan  Bhupender Yadav  madyapradesh latest news  latest news today  പ്രൊജക്‌ട് ചീറ്റ  രണ്ടാം ബാച്ച് ചീറ്റ  എട്ട് ചീറ്റകളുടെ ആദ്യ ബാച്ചെത്തി  കുനോ ദേശീയോദ്യാനത്തില്‍  ചീറ്റപ്പുലികള്‍ക്ക് വംശനാശം  പ്രധാന മന്ത്രി  നരേന്ദ്ര മോദി  ശിവരാജ് സിങ് ചൗഹാനും  ഭൂപേന്തര്‍ യാദവും  മധ്യപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
'പ്രൊജക്‌ട് ചീറ്റ'; ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഇന്ത്യന്‍ മണ്ണിലെത്തി
author img

By

Published : Feb 18, 2023, 10:56 PM IST

'പ്രൊജക്‌ട് ചീറ്റ'; ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഇന്ത്യന്‍ മണ്ണിലെത്തി

ഷിയോപൂര്‍(മധ്യപ്രദേശ്) : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച 12 ചീറ്റകളെ ക്വാറന്‍റൈനിലാക്കി. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ ആദ്യ ബാച്ചെത്തി അഞ്ച് മാസത്തിന് ശേഷമാണ് 12 ചീറ്റകളുടെ രണ്ടാം ബാച്ച് എത്തുന്നത്. വംശനാശം സംഭവിച്ചതിനാല്‍ ഏഴ്‌ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇവയെ രാജ്യത്ത് പുനരധിവസിപ്പിക്കുവാനുള്ള കേന്ദ്രത്തിന്‍റെ ഭൂഖണ്ഡാനന്തര മാറ്റി പാര്‍പ്പിക്കല്‍ പദ്ധതിയുടെ ഭാഗമാണിത്.

ചത്തീസ്‌ഗഡിലെ കൊറിയ ജില്ലയില്‍ 1947ലാണ് രാജ്യത്തെ അവസാനത്തെ ചീറ്റ മരിച്ചത്. 1952ലാണ് ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച വിവരം പുറത്തുവിടുന്നത്. നിലവിലുള്ള എട്ട് എണ്ണത്തിനൊപ്പം 12 എണ്ണം കൂടി ചേര്‍ന്നതോടെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 20 ആയി.

ആദ്യ ബാച്ചിലെ ചീറ്റകളെ തുറന്നുവിട്ടത് പ്രധാനമന്ത്രി: 2022 സെപ്‌റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ ബാച്ചിലെ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് തുറന്നുവിടുന്നത്. ഇന്ന് രാവിലെ 10 മണിയ്‌ക്ക് സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള 12 ചീറ്റകളെ വ്യോമ സേനയുടെ ഹെലികോപ്‌റ്ററിലായിരുന്നു ഗ്വാളിയാര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഓരോ ചീറ്റകളെയും തടികൊണ്ട് നിര്‍മിച്ച പ്രത്യേക കൂടുകളിലായിരുന്നു യാത്രാസമയത്ത് സൂക്ഷിച്ചിരുന്നത്.

ഗ്വാളിയാറിലെത്തിയ ശേഷം 165 കിലോമീറ്റര്‍ ദൂരമുള്ള ഷിയോപൂരിലെ കുനോ ദേശീയോദ്യാനത്തിലേയ്‌ക്ക് റോഡുമാര്‍ഗമാണ് ചീറ്റകളെ എത്തിച്ചത്. ദേശീയോദ്യാനത്തില്‍ ഉച്ചയോടെ എത്തിച്ചേര്‍ന്ന ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്തര്‍ യാദവും ചേര്‍ന്നാണ് ക്വാറന്‍റൈനായി തുറന്ന് വിട്ടത്. എട്ട് ചീറ്റകളെ വെവ്വേറെ ക്വാറന്‍റൈന്‍ വലയങ്ങളില്‍ പാര്‍പ്പിച്ചപ്പോള്‍ നാല് ചീറ്റകളെ ജോഡിയായി രണ്ട് കൂടുകളിലാക്കി.

ഏഴ്‌ ആണ്‍ചീറ്റകളും അഞ്ച് പെണ്‍ചീറ്റകളുമാണ് രണ്ടാം ബാച്ചിലെത്തിയത്. പുതിയ ബാച്ചിന്‍റെ വരവോടെ 10 ആണ്‍ചീറ്റകളും 10 പെണ്‍ചീറ്റകളുമാണ് ദേശീയോദ്യാനത്തിലുള്ളത്. ഏകദേശം ഒരു മാസത്തെ ക്വാറന്‍റൈന് ശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിച്ച ചീറ്റകളെ ഇവിടുത്തെ പരിസ്ഥിയുമായി പൊരുത്തപ്പെടുവാന്‍ പ്രത്യേകം കൂടുകളിലേയ്‌ക്ക് മാറ്റും.

ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇരു രാജ്യങ്ങളും: ചീറ്റകള്‍ക്കായുള്ള പ്രത്യേക ദൗത്യ സേനയായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മാസത്തില്‍ ചീറ്റകള്‍ക്കുള്ള ആവാസവ്യവസ്ഥ നിരീക്ഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നും പ്രതിനിധി സംഘമെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ചീറ്റകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മില്‍ കഴിഞ്ഞ മാസം ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

ദക്ഷിണാഫ്രിക്ക ചീറ്റകളെ ഇന്ത്യയ്‌ക്ക് സൗജന്യമായി നല്‍കുവാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇവയെ മാറ്റി പാര്‍പ്പിക്കുന്നതിന് മുന്നോടിയായി 3,000 യുഎസ്‌ ഡോളര്‍ ഇന്ത്യ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ചീറ്റകളെ എയര്‍ലിഫ്‌റ്റ് ചെയ്യാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഔപചാരിക കരാര്‍ ഒപ്പിടുന്നതിലെ കാലതാമസം മൂലം ഇത് സാധിച്ചിരുന്നില്ല.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്‌റ്റംബര്‍ 17നായിരുന്നു നമീബിയയില്‍ നിന്നെത്തിച്ച ആദ്യ ബാച്ചിലെ ചീറ്റപ്പുലികളെ നരേന്ദ്രമോദി കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടുന്നത്. 30 മുതല്‍ 66 മാസം വരെ പ്രായമുള്ള മൂന്ന് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് അന്ന് ഇന്ത്യയിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.