ETV Bharat / bharat

80 കോടിയുടെ വിമാനം വാങ്ങാന്‍ കെസിആര്‍; ദേശീയ പര്യടനം ശക്തമാക്കാനെന്ന് പാര്‍ട്ടി - Telangana Rashtra Samithi

ദസറ ദിനത്തിലാണ് ടിആര്‍എസ്‌ ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ദേശീയ പര്യടനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗയാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ്‌ നേതാവുമായ കെസിആര്‍ വിമാനം വാങ്ങുന്നത്

Telangana CM KCR buying aircraft  Telangana CM KCR to buy aircraft  KCR to buy aircraft for national party tours  80 കോടിയുടെ വിമാനം വാങ്ങാന്‍ കെസിആര്‍  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു  Telangana Chief Minister K Chandrasekhar Rao  തെലങ്കാന രാഷ്‌ട്ര സമിതി  Telangana Rashtra Samithi
80 കോടിയുടെ വിമാനം വാങ്ങാന്‍ കെസിആര്‍; ദേശീയ പര്യടനം ശക്തമാക്കാനെന്ന് പാര്‍ട്ടി
author img

By

Published : Sep 30, 2022, 11:49 AM IST

ഹൈദരാബാദ്: ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പായി വിമാനം വാങ്ങാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യാത്രകള്‍ കാര്യക്ഷമമായി നടത്താനാണ് വിമാനം വാങ്ങുന്നതെന്ന് ടിആര്‍എസ്‌ വൃത്തങ്ങള്‍ അറിയിച്ചു. 12 സീറ്റുള്ള 80 കോടിയുടെ എയര്‍ക്രാഫ്‌റ്റിനാണ് തെലങ്കാന രാഷ്‌ട്ര സമിതി ഓര്‍ഡര്‍ ചെയ്‌തത്.

വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 30) ചേർന്ന പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യത്തിൽ തീരുമാനമായത്. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെസിആർ ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ദേശീയ പാർട്ടി രൂപീകരിച്ച ശേഷം രാജ്യത്തുടനീളമുള്ള പര്യടനം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.

ALSO READ| ദസറ ദിനത്തിൽ ദേശീയ പാർട്ടി പ്രഖ്യാപിക്കാന്‍ കെസിആർ

ഒക്‌ടോബര്‍ അഞ്ച് ദസറ നാളിലാണ് പാര്‍ട്ടി പ്രഖ്യാപനം. 865 കോടിയാണ് തെലങ്കാന രാഷ്‌ട്ര സമിതിയ്‌ക്ക് ഫണ്ടുള്ളത്. എന്നാല്‍, വിമാനം വാങ്ങാന്‍ സംഭാവന ശേഖരിക്കാൻ തീരുമാനിച്ചതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.