നിസാമാബാദ് (തെലങ്കാന): തെലങ്കാനയിൽ ആദ്യമായി ട്രാൻസ്‌ജെൻഡറിന് ജില്ലാ ജുഡീഷ്യൽ സർവീസിൽ ജോലി. നിസാമാബാദ് ജില്ലാ ജുഡീഷ്യൽ സർവീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് സബോർഡിനേറ്റായാണ് നിയമനം. ട്രാൻസ്‌ജെൻഡറായ അൽക്കയ്‌ക്കാണ് ജോലി ലഭിച്ചത്.
ജില്ലാ ജുഡീഷ്യൽ സർവീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് ഉജ്ജൽ ഭൂയാനും ജസ്റ്റിസ് വിജയ് സെൻ റെഡ്ഡിയും അഭിമുഖം സംഘടിപ്പിച്ചു. തുടർന്ന് അൽക്ക ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ജഡ്‌ജി കുഞ്ചല സുനിതയും അഡീഷണൽ ഡിസിപി ഡോ വിനീതും ചേർന്ന് തിങ്കളാഴ്‌ച(02.05.2022) അൽക്കയെ ജോലിക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി.
Also read: ചരിത്രത്തിലാദ്യം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജന്‍ഡര്‍ പ്രാതിനിധ്യം