ETV Bharat / bharat

Hyderabad Rain | കനത്ത മഴ, ഹൈദരാബാദ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്, വൈദ്യുതി തടസം

ഇന്നലെ(ജൂലൈ 24) ഹൈദരാബാദ് നഗരത്തിൽ പെയ്‌ത മഴയിൽ വൻ ഗതാഗതക്കുരുക്ക് നേരിട്ട് പൊതുജനം

Hyderabad rain  Hyderabad traffic stuck due to rain  heavy rain  Hyderabad rain damage updation  Rain  ഹൈദരാബാദ് മഴ  മഴ  വെള്ളക്കെട്ട്  ഹൈദരാബാദിൽ ഗതാഗതക്കുരുക്ക്  ഗതാഗത കുരുക്ക്  heavy rain in Hyderabad  Hyderabad weather  weather
Hyderabad Rain
author img

By

Published : Jul 25, 2023, 1:12 PM IST

ഹൈദരാബാദ് നഗരത്തിൽ നേരിട്ട ഗതാഗതക്കുരുക്ക്

ഹൈദരാബാദ് : നഗരത്തിൽ ഇന്നലെ(24.7.23) പെയ്‌ത കനത്ത മഴയിൽ നിരവധി നാശനഷ്‌ടങ്ങള്‍. തിങ്കളാഴ്‌ച വൈകീട്ട് പെയ്‌ത ഇടിമിന്നലോടുകൂടിയ മഴയിൽ കടകളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലായി. അത്തപൂർ, ശിവരാംപള്ളി, ഹൈടെക് സിറ്റി, മലക്പേട്ട് റെയിൽവേ സ്റ്റേഷൻ, നാഗോൾ, മെഹിദിപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

അർധരാത്രി വരെ സൈബറാബാദ് പൊലീസ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്രയുടെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും മഴയും വെള്ളക്കെട്ടും കാരണം സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. ജൂബിലി ഹിൽസ്, അമീർപേട്ട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം ആംബുലൻസുകൾ പോലും കുടുങ്ങി. പലയിടത്തായി മൂന്ന് കെട്ടിടങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്.

തുടർന്ന് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ആളുകൾ പുറത്തിറങ്ങിയാൽ മതിയെന്ന് മേയർ ഗദ്വാൾ വിജയലക്ഷ്‌മിയും ബൽദിയ കമ്മിഷണർ റൊണാൾദ്രസും അറിയിക്കുകയായിരുന്നു. 30 മിനിട്ടില്‍ 3.65 സെ.മീ മഴയാണ് ഇന്നലെ നഗരത്തിൽ ലഭിച്ചത്. മേൽപ്പാലങ്ങളിൽ നിന്നും മഴവെള്ളം റോഡിലേക്ക് വീഴുന്ന സാഹചര്യമായതിനാൽ ഇരുചക്രവാഹന യാത്രികർ ഏറെ ബുദ്ധിമുട്ട് നേരിട്ടു.

Also read : Building Collapsed| കനത്ത മഴ, ഗുജറാത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്ന് മരണം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഗതാഗതവും വൈദ്യുതിയും നിലച്ച് നഗരം :

  • മൽക്കാജ്‌ഗിരിയിലെ ആനന്ദ് ബാഗ് റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു.
  • യൂസഫ്‌ഗുഡ ശ്രീകൃഷ്‌ണ നഗറിൽ കടകളിൽ വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ച് പോയി.
  • കർവാൻ കോളനികളിൽ വൈദ്യുതി വിതരണം നിലച്ചു
  • മലക്‌പേട്ടിലെ റിലയൻസ് ഡിജിറ്റൽ, അക്ഷയ ഹോട്ടൽ, ഗഞ്ച് എന്നിവിടങ്ങളിൽ വെള്ളം കയറി, ഗതാഗതക്കുരുക്കുമുണ്ടായി.
  • മുസാറാംബാഗ് - അംബർപേട്ട് പാലത്തിൽ ഇരുചക്രവാഹനങ്ങൾ ഗതാഗത തടസം നേരിട്ടു
  • മൂസാറാംബാഗിൽ മൂസിപാക്കന സായിനഗർ കോളനികളിൽ വീടുകളിൽ വെള്ളം കയറി.
  • പനാമ, വനസ്ഥലിപുരം മേഖലയിൽ ദേശീയപാതയിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു.
  • ഭോലാക്‌പൂരിൽ കൂറ്റൻ വേപ്പ് മരം വീണ് ഗതാഗതവും വൈദ്യുതിയും നിലച്ചു.

Also read : കലിതുള്ളി പെരുമഴ ; ഹിമാചല്‍പ്രദേശില്‍ വ്യാപക നാശനഷ്‌ടം, നിരവധി മരണം ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തിൽ കനത്ത മഴ തുടരും : അതേസമയം കേരളത്തിൽ ശനിയാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിര്‍ദേശമുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ ബീച്ചുകളിലേയ്‌ക്കുള്ള യാത്ര നിരോധിക്കുകയും തീരദേശവാസികൾ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറി താമസിക്കുകയും ചെയ്യണമെന്ന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

Also read : Kerala Weather | സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപക മഴയ്‌ക്ക് സാധ്യത, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.